Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകശ്രീ അവാർഡ് 2018: ഇപ്പോൾ അപേക്ഷിക്കാം

karshakasree-award-2018

കേരളത്തിലെ മികച്ച കർഷക പ്രതിഭയെ തേടിയിതാ കർഷകശ്രീ അവാർ‌ഡ് 2018. മണ്ണിൽ പൊന്നു വിളയിക്കുന്ന കര്‍ഷകരെ തങ്കപ്പതക്കമണിയിക്കാനുള്ള മലയാള മനോരമയുടെ സംരംഭം. മൗലികനേട്ടത്തിന്റെ തിളക്കമുള്ള കർഷകർക്ക് അപേക്ഷിക്കാം. പതിനാലാമത്തെ കർഷകശ്രീ അവാര്‍‌ഡിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നത്. 3,00,001 രൂപയും സ്വർണപ്പതക്കവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

കേരളത്തിൽ കൃഷി ചെയ്യുന്ന മുഴുവൻസമയ കർഷകരെയാണ് ഇത്തവണയും പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ നേട്ടങ്ങൾക്കു മുൻഗണന. കഴിഞ്ഞകാല കാർഷിക പ്രവർത്തനങ്ങളും പ്രധാനം. നാമനിർദേശ ഏജൻസികൾ മുഖേന ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കും കൃഷിയിട സന്ദർശനത്തിനും ശേഷം മലയാള മനോരമ നിയോഗിക്കുന്ന ജ‍ഡ്ജിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടും.

നാമനിർദേശ ഏജൻസികൾ

∙ സംസ്ഥാന കൃഷിവകുപ്പ് (കൃഷിഭവനുകൾ, മറ്റു പ്രാദേശികതല ഓഫിസുകൾ)
∙ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് (വെറ്ററിനറി ക്ലിനിക്കുകൾ, മറ്റു പ്രാദേശികതല ഓഫിസുകൾ)
∙ ക്ഷീരവികസന വകുപ്പ്
∙ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐസിഎആർ) സ്ഥാപനങ്ങൾ
∙ കേരള കാർഷിക സർവകലാശാല
∙ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല
∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്
∙ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം
∙ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം
∙ കൃഷിവിജ്ഞാനകേന്ദ്രങ്ങൾ
∙ കോക്കനട്ട് ഡവലപ്മെന്റ് ബോർഡ്
∙ റബർ ബോർഡ്
∙ സ്പൈസസ് ബോർഡ്
∙ ഫാം ഇൻഫർമേഷൻ ബ്യൂറോ
∙ ഡയറക്ടറേറ്റ് ഓഫ് അരക്കനട്ട്, സ്പൈസസ് ആൻഡ് കൊക്കോ ഡവലപ്മെന്റ്
∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം (VFPCK)
∙ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ
∙ കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ പ്രോഡക്ട്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്
∙ കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെന്റ് അതോറിറ്റി
∙ കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്
∙ കേരഫെഡ്
∙ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്, ശാഖകൾ
∙ കേരള അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റ് ബാങ്ക്
∙ ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങൾ
∙ മിൽമ
∙ ഗ്രാമപഞ്ചായത്തുകൾ
∙ സന്നദ്ധ സേവന ഏജൻസികള്‍
∙ മലയാള മനോരമ യൂണിറ്റുകൾ, ജില്ലാ ന്യൂസ് ബ്യൂറോകൾ

നിബന്ധനകള്‍

∙ നാമനിർദേശം ചെയ്യപ്പെടുന്ന കർഷകൻ / കർഷക വനിത അഞ്ചു വർഷമോ അതിലധികമോ കൃഷിയിൽ നേരിട്ട് ഏർപ്പെട്ടിരിക്കുന്ന വ്യക്തിയാവണം.

∙ മുൻപ് അപേക്ഷിച്ചവർക്കും മത്സരിക്കാം.

∙ നാമനിർദേശപത്രികയോടൊപ്പം കർഷകന്റെ കൃഷിയിടം, കൃഷിരീതി, അനുബന്ധ കാർഷിക സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങൾ ആവശ്യമാണ്. ബഹുവിള, ബഹുനില, ബഹുതല കൃഷിക്കായിരിക്കും മുൻഗണന.

∙ കർഷകന്റെ നേട്ടങ്ങളും പ്രായോഗിക കണ്ടുപിടിത്തങ്ങളും സംബന്ധിച്ച ആധികാരിക രേഖകൾ കൂടി നൽകണം. ഇവ പത്രറിപ്പോര്‍ട്ടുകൾ, ഫോട്ടോകൾ തുടങ്ങിയവ ആവാം. നേട്ടങ്ങളും കൃഷിമുറകളും സഹകർഷകർക്ക് പകർത്താൻ പറ്റിയതായിരിക്കണം. ഉൽപാദനക്ഷമതയിലെ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ മാത്രമായി കർഷകരുടെ നേട്ടത്തെ ചുരുക്കരുത്. സംയോജിതവും സമഗ്രവുമായ കൃഷിമുറകളുടെ കരുത്തിൽ സൃഷ്ടിക്കപ്പെടുന്ന നേട്ടങ്ങൾക്കാണ് മുൻഗണന. കൃഷിയോടൊപ്പം കാർഷികോൽപന്നങ്ങളിൽ മൂല്യവർധന വരുത്തി വാണിജ്യ സംരംഭങ്ങളിൽ ഏർപ്പെടുന്നതും നേട്ടമായി കണക്കാക്കാം. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന കൃഷി പരീക്ഷണങ്ങളും ഉൾപ്പെടുത്താം. വിശദീകരണക്കുറിപ്പ് എത്രയും പൂർണമാക്കാൻ ശ്രദ്ധിക്കുക. കാർഷികോൽപന്നങ്ങളുടെ വിപണനത്തിൽ തനതു മാർഗങ്ങൾ കണ്ടെത്തുന്നതും പരിഗണിക്കും.

∙ അപേക്ഷയോടൊപ്പം കൃഷിക്കാരന്റെ നേട്ടങ്ങളുടെ വിവരങ്ങൾ, പത്രരേഖകൾ, സർട്ടിഫിക്കറ്റുകൾ, ചിത്രങ്ങൾ തുടങ്ങിയവ കൂടി നൽകുന്നതു കൊള്ളാം.

∙ അപേക്ഷാഫോമുകൾ നാമനിർദേശ ഏജൻസികളിൽ ലഭ്യമാണ്. ഇതോടൊപ്പം ചേർത്തിരിക്കുന്ന അപേക്ഷാഫോമും ഉപയോഗിക്കാം.

അപേക്ഷാഫോം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കർഷകശ്രീ അവാര്‍‌ഡ്, മലയാള മനോരമ, പി.ബി. നമ്പർ 26, കോട്ടയം– 686001 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്ക്കേണ്ടത്. മലയാള മനോരമയുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം യൂണിറ്റുകളിലും അപേക്ഷ സ്വീകരിക്കുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2017 ഓഗസ്റ്റ് ഒന്ന്.

Your Rating: