Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം

Spices

കേന്ദ്ര സർക്കാർ സ്ഥാപനമായ കോഴിക്കോട് അടയ്ക്കാ സുഗന്ധവിള വികസന ഡയറക്ടറേറ്റ് സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം നൽകുന്നു. സർട്ടിഫിക്കേഷൻ ആഗ്രഹിക്കുന്ന സർക്കാർ / സ്വകാര്യ നഴ്സറികൾക്ക് ഡയറക്ടറേറ്റ് വെബ്സൈറ്റിൽ (www.dasd.gov.in അല്ലെങ്കിൽ www.spicenurseries.in) നൽകിയിട്ടുള്ള മാർഗനിർദേശപ്രകാരം അപേക്ഷിക്കാം. ഫീസ് 3000 രൂപ. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കേഷൻ ഫീസ് ആവശ്യമില്ല.

ഫോൺ: 0495–2369877, 0495–2765501

ജൈവ വൈവിധ്യ കോൺഗ്രസ്

ദേശീയ ജൈവ വൈവിധ്യ കോൺഗ്രസ് 22 മുതൽ 26 വരെ തിരുവനന്തപുരത്ത് നടക്കും. സുസ്ഥിര വികസനത്തിന് ജൈവ വൈവിധ്യം എന്നതാണ് പ്രമേയം. കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസും ഇതോടൊപ്പമുണ്ടാകും.

ഫോൺ: 0471–2553135, www.nbc-india.com

കൃഷി ബിസിനസ് കേന്ദ്രം

തിരുവനന്തപുരത്ത് വിഎഫ്പിസികെയുടെ കൃഷി ബിസിനസ് കേന്ദ്രം തുറന്നു. ആനയറ വേൾഡ് മാർക്കറ്റിൽ കെഎസ്ആർടിസി ടെർമിനലിന് സമീപമാണ് ഓഫിസ്. പച്ചക്കറി വിത്തുകൾ, തൈകൾ, ഫലവൃക്ഷ ഗ്രാഫ്റ്റുകൾ, കുറുകിയ ഇനം തെങ്ങിൻ തൈകൾ എന്നിവ ഇവിടെ ലഭ്യമാണ്.

ഫോൺ: 8281635530

ചക്ക ഉൽപന്ന നിർമാണം

പത്തനംതിട്ട കാർഡ് കൃഷിവി‍ജ്ഞാന കേന്ദ്രത്തിൽ ചക്ക ഉൽപന്ന നിർമാണത്തിലും സംരംഭകത്വത്തിലും പരിശീലനം. നിശ്ചിത ഫീസുണ്ട്.

ഫോൺ: 0469 2662094

ആടുവളർത്തൽ

ആടുവളർത്തലിൽ സംരംഭകർക്കു പരിശീലനം. തൃശൂർ രാമവർമപുരത്തുള്ള മിൽമ ട്രെയിനിങ് സെന്ററിൽ ഈ മാസം 27 മുതൽ അടുത്ത മാസം രണ്ടു വരെ.

ഫോൺ: 0487 2695869

റബറിനു വേനൽരക്ഷ

rubber

റബർതോട്ടത്തിലെ വേനൽ പരിചരണങ്ങളെക്കുറിച്ച് അറിയാൻ റബർ ബോർഡ് കോൾ സെന്ററിൽ വിളിക്കാം. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ. ബോർഡിന്റെ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.

തയാറാക്കിയത്: സി.എസ്. അനിത, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം.