Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉയർന്നുവളരുന്ന വരുമാനം

157476433

കാപ്പിയും കുരുമുളകുമൊക്കെ ടൺകണക്കിനു വിളയുന്ന വയനാട് മുട്ടിലിലെ വാരിയാട്ട് എേസ്റ്ററ്റിൽ വിദേശിയായ സിൽവർ ഓക്കിനൊപ്പം കടമ്പും വളർന്നു തുടങ്ങിയിട്ട് ഏഴു വർഷമായി. ഇലച്ചാർത്ത് കൂടുതലാണെന്ന ദോഷമുള്ളതുകൊണ്ടാണ് സിൽവർ ഓക്കിനു പകരക്കാരനാകാൻ കടമ്പിനു കഴിയാതെ പോയത്. എങ്കിലും എേസ്റ്ററ്റിലെ ഒഴിവുള്ള ഇടങ്ങളിലും റോഡരികിലുമൊെക്കയായി കൂടുതൽ കടമ്പുതൈകൾ നട്ടുവരികയാണ്.തൃശൂർ പീച്ചിയിലെ കെഎഫ്ആർഐയിൽ നിന്നു  കൊണ്ടുവന്ന കടമ്പു തൈകളാണ് ഇപ്പോൾ  ഇവിടെ വളർന്നു നിൽക്കുന്നത്. ആെക 1360 കടമ്പു മരങ്ങൾ ഇപ്രകാരം നട്ടു. ഇവയിൽ 760 മരങ്ങൾ ഏഴുവർഷം കൊണ്ട്  മൂന്നടിയിലേറെ വണ്ണം വച്ചതായി എേസ്റ്ററ്റിലെ കണക്കുകൾ കാണിക്കുന്നു. നാൽപതടിയിലേറെ ഉയരവും 5–6 അടി വണ്ണവും ഇവിടുത്തെ ഒട്ടേെറ കടമ്പുമരങ്ങൾക്കുണ്ട്. വണ്ണമെത്തിയ മരങ്ങൾ വെട്ടിത്തുടങ്ങാൻ കാലമായെങ്കിലും അൽപം കൂടി സാവകാശമെടുക്കാനുള്ള തീരുമാനത്തിലാണ് എേസ്റ്ററ്റ് മാനേജ്മെന്റ്. വലിയ മരങ്ങൾ വെട്ടിനീക്കുന്നതനുസരിച്ച് കൂടുതൽ കടമ്പ് നട്ടുവളർത്തുകയും ചെയ്യും.

പൾപ് വ്യവസായത്തിനു യോജ്യമായ മരമാണ് കടമ്പ്. ടണ്ണിന് 5000 രൂപ വരെ വില കിട്ടാൻ സാധ്യതയുണ്ടെന്നാണ് എേസ്റ്ററ്റ് പ്രസിഡന്റ് റാണാ മണക്കാടന്റെ കണക്കുകൂട്ടൽ. ഏഴു വർഷമായ ഒരു മരത്തിൽ നിന്നു കുറഞ്ഞത്  രണ്ടു ടണ്ണെങ്കിലും തടി കിട്ടും. തമിഴ്നാട്ടിലെ ന്യൂസ്പ്രിന്റ് ഫാക്ടറിക്കാർ കൃഷിയിടത്തിലെത്തി മരത്തിന്റെ െചറുചില്ലകൾപോലും വാങ്ങാൻ തയാറാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടണ്ണിനു മൂവായിരം രൂപയാണ് അവർ വില നൽകുക.

കുന്നിൻചെരുവിലെ സ്ഥിരനിക്ഷേപം

186850989

ആദായനികുതി വകുപ്പ് അറിയാതെ, പാൻകാർഡുമായി ബന്ധിപ്പിക്കാതെ കോഴിക്കോട് പൂഴിത്തോട് സ്വദേശി വെട്ടിക്കൽ ബോബൻ ജോസഫിനും ഭാര്യ ജിഷയ്ക്കും ഒരു സ്ഥിരനിക്ഷേപമുണ്ട്; ആയിരം മടങ്ങ് വളർച്ച നൽകുന്ന നിക്ഷേപം – ബാങ്കിലോ മ്യൂച്വൽ ഫണ്ടിലോ ചിട്ടിക്കമ്പനിയിലോ അല്ല, വീടിനടുത്ത് ആലമ്പാറയിലെ കുത്തനെയുള്ള മൂന്നേക്കർ കുന്നിൻ ചെരുവിലാണിത്– 1800 തേക്കുമരങ്ങൾ. മുപ്പതോ നാൽപതോ വർഷങ്ങൾക്കുശേഷം മക്കളായ സ്നേഹ, സാന്ദ്ര, തോംസൺ എന്നിവരെ കോടിപതികളാക്കാൻ ഇതു ധാരാളം. 

നിലമ്പൂരിൽനിന്നു സ്റ്റമ്പ് കൊണ്ടുവന്നു 2012ലാണ് ബോബൻ തേക്കുകൃഷിക്കു തുടക്കം കുറിച്ചത്. വർഷംതോറും മൂന്നു ക്വിന്റൽ കശുവണ്ടി കിട്ടിയിരുന്ന തോട്ടം വെട്ടിത്തെളിച്ചായിരുന്നു ആ സാഹസം. ഇപ്പോൾ തേക്കുമരങ്ങളുെട വളർച്ച കാണുമ്പോൾ ആശയക്കുഴപ്പമാണ്– വരുംതലമുറയ്ക്കായി നട്ട തേക്ക് തനിക്കുതന്നെ വെട്ടി വിൽക്കാൻ കഴിയുമോ? അത്ര വേഗത്തിലാണ് വളർച്ച. സ്നേഹനിധിയായ പിതാവിന്റെ കരുതലിന് അഞ്ചുവർഷംകൊണ്ട് 12 മീറ്ററിലേറെ ഉയരമെത്തിക്കഴിഞ്ഞു.  തേക്കു മരങ്ങൾക്ക് ശരാശരി 14 ഇഞ്ച് വണ്ണമെത്തിയതായാണ് ബോബൻ സാക്ഷ്യപ്പെടുത്തുന്നത്. ഇവയ്ക്കിടയിൽ 22 ഇഞ്ച് വണ്ണമുള്ളവയുമുണ്ട്. ഇടയകലം കുറച്ചു നട്ടതിനാൽ മരങ്ങൾ േനരേ മേലേക്കുതന്നെ വളരുന്നു. മോശം മരങ്ങൾ മാറ്റിയാൽ ആരോഗ്യമുള്ള 1500 തേക്ക് കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. 

മരങ്ങൾ നട്ടുവളർത്തിയതിനു പ്രോത്സാഹനമായി പ്രകൃതിമിത്ര അവാർഡ് നൽകി വനംവകുപ്പ് ബോബനെ ആദരിച്ചു. മാത്രമല്ല, മരമൊന്നിന് 50 രൂപ നിരക്കിൽ ധനസഹായവും നൽകി. മുപ്പതുവർഷം കഴിഞ്ഞാൽ തേക്ക് വെട്ടിത്തുടങ്ങാമെന്നാണ് കണക്ക്. ഒത്ത തേക്കിന് ഒരു ലക്ഷം രൂപയിലേറെ വില കിട്ടിയ അനുഭവങ്ങൾ ബോബനു മുൻപിലുണ്ട്. അതിന്റെ പകുതി നിരക്കിൽ കൂട്ടിയാലും  മൂന്നേക്കറിലെ 1500 മരങ്ങളുെട സ്ഥിരനിക്ഷേപം  ബോബനു നൽകുന്ന ഗ്യാരണ്ടി വരുമാനം എത്രയാണെന്നു കൂട്ടിനോക്കൂ.തേക്ക് മാത്രമല്ല മാവ്, പ്ലാവ് തുടങ്ങിയ മറ്റു വൃക്ഷവിളകളും ഈ പുരയിടത്തിൽ സമൃദ്ധം. വന്യമൃഗങ്ങളുെട ശല്യം രൂക്ഷമായതും വൃക്ഷവിളകളിലേക്കു മാറാൻ മലയോരകർഷകരെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ബോബൻ ചൂണ്ടിക്കാട്ടി. നൂറോളം മാവുകളുെട  തോട്ടത്തിനു രൂപം നൽകിയ ബോബന് 35 മാവുകൾ തിരികെ ഫലം നൽ കി. കഴിഞ്ഞ വർഷം മാങ്ങ വിറ്റുമാത്രം 1,30,700 രൂപ കിട്ടിയെന്നാണ് ഈ യുവകർഷ കന്റെ കണക്ക്. മൂവാണ്ടൻ, കണ്ണപുരം ഇനത്തിൽപെട്ട മാവുകളാണ് കൂടുതലും. മറ്റ്ഫലവൃക്ഷങ്ങൾ ധാരാളമായുണ്ടെങ്കിലും വീട്ടാവശ്യത്തിനു മാത്രമേ തികയൂ. കൊക്കോയും കമുകും കുരുമുളകും ഗ്രാമ്പൂവും തെങ്ങുമൊക്കെ മത്സരിച്ചുവളരുന്ന ഒന്നാംതരം മിശ്രവിളത്തോട്ടം കൂടിയാണ് ഇദ്ദേഹത്തിന്റെ പുരയിടം. ആെകയുള്ള 750 കൊക്കോകളിൽ 350 എണ്ണം കായ്ക്കുന്നവയാണ്. പുള്ളിയോ പാണ്ടോ ഇല്ലാത്ത കൊക്കോ കായ്കളാണ് ഇവിടെയുള്ളത്. സ്യൂഡോമൊണാസ് തളിച്ചുകൊടുത്ത് കുമിളുകളെ നിയന്ത്രിക്കുന്നതാണ് ഈ സൗന്ദര്യത്തിനു പിന്നിെല രഹസ്യമെന്ന്  ബോബൻ പറഞ്ഞു. നിലവാരമുള്ള കായ്കൾക്ക്  അധികവിലയും കിട്ടുന്നുണ്ട്. ഫോൺ: 9562406291