Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴങ്ങളുടെ സംസ്കരണത്തിലൂെട വരുമാനം കണ്ടെത്തുന്ന യുവസംരംഭകർ

DSC_9536

വാഴപ്പഴമായാലും മാമ്പഴമായാലും ഉണങ്ങിസൂക്ഷിച്ചാൽ അധിക വില കിട്ടുമെന്ന തിരിച്ചറിവാണ് വണ്ടാഴിയിലെ കെ.എൻ. സുബിനെയും റാഷിദ് സാറാബിയെയും പഴവർഗസംസ്കരണ ബിസിനസിൽ എത്തിച്ചത്. മാങ്ങ, പേരയ്ക്ക,പപ്പായ തുടങ്ങിയ പഴങ്ങൾ ഉണങ്ങി വിപണിയിലെത്തിക്കാനായി 2015 ൽ ഇവർ ആരംഭിച്ച എസ്.ആർ. ഫുഡ് പ്രോഡക്ട്സ് ഇതിനകം നാല് ടണ്ണിലധികം ഡ്രൈഫ്രൂട്സ് വിപണിയിലെത്തിച്ചുകഴിഞ്ഞു. മുപ്പതുലക്ഷം രൂപയോളം മുതൽമുടക്ക് വേണ്ടിവന്നു.

ഉണങ്ങാനാവശ്യമായ മാങ്ങ റാഷിദിന്റെ ബന്ധുവിന്റെ പാലക്കാട് മുതലമടയിലുള്ള മാവിൻതോട്ടത്തിൽനിന്ന് സംഭരിക്കുന്ന ഇവർ പപ്പായ സമീപത്തെ വീടുകളിൽനിന്നും പേരയ്ക്ക പൊതുവിപണിയിൽനിന്നും  വാങ്ങിയാണ് മൂല്യവർധന നടത്തുന്നത്. ഉണങ്ങിയ പഴങ്ങൾ പായ്ക്കു ചെയ്തും അല്ലാതെയും വിൽക്കുന്നു. വടക്കഞ്ചേരിയിൽ ദേശീയപാതയ്ക്കു സമീപമുള്ള കടയിലൂെടയാണ് പ്രധാനമായും വിപണനം. കൂടാതെ തൃശൂർ, എറണാകുളം നഗരങ്ങളിലെ ചില കടകളിലും സ്കന്ന എന്ന ബ്രാൻഡിൽ ഇവരുെട ഉൽപന്നങ്ങൾ ലഭ്യമാണ്. സ്വന്തമായി വികസിപ്പിച്ചതും ചെലവു കുറവുള്ളതുമായ ഡ്രയറുകളിലാണ് ഇവർ പഴങ്ങൾ ഉണങ്ങുന്നത്. മൂന്നിനം ഫലവർഗങ്ങളും ഉണക്കിക്കഴിയുമ്പോൾ 40 ശതമാനമായി ചുരുങ്ങും.

അമേരിക്കയിലും തമിഴ്നാട്ടിലുമൊക്കെ ഭക്ഷ്യഗവേഷകനായി പ്രവർത്തിച്ച ഡോ. അലിയുെട സാങ്കേതിക ഉപദേശങ്ങളാണ്  ഇവരുെട വഴികാട്ടി. പഴങ്ങളുെട ലഭ്യതയനുസരിച്ചാണ്  ഡ്രൈഫ്രൂട്ട് ഉൽപാദനവും. മാങ്ങയുെട സീസണായാൽ അതു മാത്രമാവും ഉണങ്ങുക. സീസൺ കഴിയുന്നതോെട മറ്റു പഴങ്ങളിലേക്കു മാറും. കഴുകി മുറിച്ചു കഷണങ്ങളാക്കിയാണ് പഴങ്ങൾ സംസ്കരണശാലയിലെത്തിക്കുക. നുറുക്കിയ പഴങ്ങൾ മൂന്നു ദിവസത്തോളം പഞ്ചസാര ലായനിയിലിടുന്നു.തുടർന്ന് ഡ്രയറിൽ പല ഘട്ടങ്ങളായി ഇവ ഉണക്കുന്നു. പഴങ്ങളുെട നിറവും മണവും നഷ്ടപ്പെടാതെ ഉണക്കൽ പൂർത്തിയാക്കാൻ ഡോ.അലിയുെട നിർദേശങ്ങൾ സഹായകമാണെന്നു സുബിൻ പറഞ്ഞു.

ഫോൺ:9846849097