Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളിയുടെ സ്വന്തം ഇളനീർ ഇനി ലാമിനേഷൻ പായ്ക്കിൽ

coconut-lamination ലാമിനേറ്റഡ് പായ്ക്കു ചെയ്ത ഇളനീർ.

മലയാളിയുടെ സ്വന്തം ഇളനീർ ഇനി ലാമിനേറ്റഡ് പായ്ക്കറ്റിൽ വിപണിയിൽ. നാളികേരത്തിന് വില ഇടിഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ഇളനീരിന് ആവശ്യക്കാരേറിയതോടെയാണ് അതിഥി സൽക്കാരത്തിനും മറ്റും ഏറെ സൗകര്യപ്രദമായ രീതിയിൽ മെഷീനുപയോഗിച്ച് ലാമിനേറ്റ് ചെയ്ത് ഇളനീർ വിപണിയിലെത്തിയത്.

കൂത്തുപറമ്പിലെ ആബ്സൺസ് അഗ്രോ പ്രോഡക്ട്സ് കമ്പനിയാണ് ഇതു വിപണിയിലിറക്കിയത്. സാധാരണ ഇളനീരിന് 30 രൂപയാണ് വിലയെങ്കിൽ ലാമിനേറ്റഡിന് 35 രൂപയാണ് വില. ലാമിനേറ്റ് ചെയ്ത തീയതിയും കമ്പനിയുടെ പേരും രേഖപ്പെടുത്തിയാണ് ഇളനീർ വിപണിയിൽ വിൽക്കുന്നത്.

കോളയുടെ രൂപത്തിൽ ഇളനീർ ക്യാനുകളിലും പ്ലാസ്റ്റിക്ക് കുപ്പികളിലും ലഭ്യമായി തുടങ്ങിയതിനു പിന്നാലെയാണ് യഥാർഥ ഇളനീർ ലാമിനേറ്റ് ചെയ്ത് എത്തിത്തുടങ്ങിയത്. ഇളനീർ തൊണ്ടിൽ മണ്ണോ ചെളിയോ പുരളാതെ ക്ലീനായാണ് ഈ ലാമിനേറ്റഡ് ഇളനീരിന്റെ വരവ്.