Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഴ്മരങ്ങളിൽ കുരുമുളക് വളർത്താം

joju-black-pepper കോടന്നൂർ സ്വദേശിയായ ജോജു പള്ളിപ്പുറം–ആലപ്പാട്ട് റോഡരികിലെ പാഴ്മരത്തിൽ‌ കുരുമുളക് തൈ പടർത്തുന്നു.

പാഴ്മരങ്ങൾ വെട്ടി നശിപ്പിക്കരുത്. പകരം അവ ഉപയോഗപ്പെടുത്താം. ഇതിനുള്ള വഴി കാണിക്കുന്നതു തൃശൂർ കോടന്നൂർ നായങ്കര വീട്ടിൽ ജോജു എന്ന യുവാവ്. വരുമാനം ലഭിക്കുന്നില്ലെന്ന കാരണത്താൽ വെട്ടി നശിപ്പിക്കുന്ന പാഴ്മരങ്ങളിൽ ഉയർന്ന ഉൽപാദനക്ഷമതയും രോഗപ്രതിരോധ ശേഷിയുമുള്ള ഇരുപതോളം ഇനത്തിൽ വരുന്ന കുരുമുളക് തൈകൾ നട്ടുപിടിപ്പിച്ചു നൽകി ഇതിൽനിന്നു വരുമാനം ഉണ്ടാക്കി നൽകുക എന്ന രീതിയാണു ജോജു പരീക്ഷിക്കുന്നത്.

കുരുമുളക് തൈകൾ ഉൽപാദിപ്പിക്കുന്നതിനായി ചാഴൂരിൽ വീടും സ്ഥലവും ഇദ്ദേഹം വാടകയ്ക്കെടുത്തിട്ടുണ്ട്. നഗപതിവെപ്പ് അഥവാ വയറിങ് എന്ന രീതിയിൽ ഉൽപാദിപ്പിച്ചെടുത്ത തൈകൾ ഇവിടെ തയാറായി നിൽക്കുന്നുണ്ട്. ഇത്തരത്തിൽ ഉൽപാദിപ്പിച്ചു നൽകുന്ന ചെടികൾ നല്ല കായ്ഫലം തരുമെന്നു ജോജു പറയുന്നു.റോ‍ഡരികിലെ പാഴ്മരങ്ങളിലും നിർധനരുടെ വീട്ടുപറമ്പുകളിലെ പാഴ്മരങ്ങളിലും ചെടികൾ സൗജന്യമായാണു വച്ചു നൽകുന്നത്. താൻ ജനിച്ചു ജീവിക്കുന്ന ഭൂമിക്കായി അൽപമെങ്കിലും തിരികെ നൽകുക എന്നതാണു തന്റെ ലക്ഷ്യമെന്നും നാടകപ്രവർത്തകൻ കൂടിയായ ജോജു പറഞ്ഞു.

ഫോൺ: 9387115461.