Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫലവൃക്ഷങ്ങൾക്കെന്താ ഈ സ്റ്റേഷനിൽ കാര്യം?

chikoo-sapota-fruit രാജാക്കാട് ജനമൈത്രി പൊലീസ് സ്റ്റേഷനു മുന്നിൽ കായ്ച്ചു നിൽക്കുന്ന മുട്ടപ്പഴം.

ചാമ്പയും നാരകവും വാഴയും അടക്കം ഒട്ടനവധി ഫലവൃക്ഷങ്ങളും വിളകളും നിറഞ്ഞ ഇടുക്കി രാജാക്കാട് ജനമൈത്രി പൊലീസ് സ്റ്റേഷൻ വളപ്പിന് ഇപ്പോൾ രുചിയൂറുന്ന മൊട്ടപ്പഴത്തിന്റെ മാധുര്യവും നറുമണവും. പ്രകൃതിസൗഹൃദ സ്റ്റേഷൻ ഒരുക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പൊലീസുകാർ നട്ടുപരിപാലിച്ച അനവധി ഫലവൃക്ഷങ്ങളിൽ 'സപ്പോട്ടേസ്യ' സസ്യകുടുംബത്തിൽപ്പെട്ട രണ്ടു മുട്ടപ്പഴമരങ്ങളാണു നിറയെ കായ്കളുമായി നിൽക്കുന്നത്.

പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുപോലെയാണ് ഇതിന്റെ ഉൾഭാഗം. അതാണ് മുട്ടപ്പഴമെന്ന് പേര് വന്നത് . മുൻപ് പച്ചക്കറികളും കപ്പയും എല്ലാം നട്ടുവിളയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട് ഈ സ്റ്റേഷൻ. മാറിമാറിവരുന്ന ഉദ്യോഗസ്ഥരെല്ലാം സ്റ്റേഷൻ തൊടിയിലെ ഹരിതാഭ നിലനിർത്താൻ ശ്രദ്ധിക്കാറുണ്ട്.