Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴോത്ത് കൃഷിയുടെ നൂറുമേനി

കണ്ണൂരിന്റെ നെല്ലറയായ ഏഴോത്ത് കൃഷിപാഠവുമായി കെ.പി. രാജൻ. വാർപ്പ് പണിക്കാരനാണെങ്കിലും രാജനു കൃഷി ജീവനാണ്. രാജൻ തന്റെ തൊഴിൽ ചെയ്തതിനു ശേഷം ലഭിക്കുന്ന സമയങ്ങളിലാണ് കൃഷിയിലിറങ്ങുന്നത്. വീടിനടുത്ത ബന്ധുവിന്റെ അര ഏക്കറിലേറെ വരുന്ന സ്ഥലത്താണ് രാജന്റെ കാർഷിക സമൃദ്ധി വിളയുന്നത്. 12 ഇനം പച്ചക്കറികളാണ് അടുത്തകാലത്ത് ഇവിടെ നിന്ന് നൂറ് മേനി വിളവെടുത്തത്.

വരയിൽ ഗീത എന്ന അയൽവാസിയും രാജന്റെ ഈ കാർഷിക സമൃദ്ധിക്ക് പിന്നിലുണ്ട്. വിയർപ്പൊഴുക്കി നേടിയ പച്ചക്കറികളും മറ്റും പിലാത്തറ ഹോപ്പിൽ നൽകുന്നുണ്ട്. രണ്ടുമാസം മുൻപ് അര ഏക്കറിലേറെ സ്ഥലത്ത് നെൽകൃഷി തുടങ്ങി. നെല്ല് ഹോപ്പിൽ നൽകാനാണ് തീരുമാനം. മിച്ചം വരുന്നത് അനാഥകേന്ദ്രങ്ങൾക്കും നൽകും.