Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം നഗരത്തിലെ നല്ല മാതൃക

trivandrum2

തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോകുമ്പോൾ ചാക്ക ജംക്്ഷനു സമീപം താഴശേരിയിലാണ് ആർ. എസ്. വിജിത്തിന്റെ വീട്. ഇവിടെ തോപ്പിൽ ലെയിനിലൂടെ നടക്കുമ്പോൾ മണിമന്ദിരങ്ങൾക്കിടയിൽ ഒരു ഡെയറി ഫാം കാണാനുള്ള വിദൂരസാധ്യത പോലും ചിന്തിക്കില്ല. എന്നാൽ പാർപ്പിട മേഖലയ്ക്കു നടുവിലെ 15 സെന്റിൽ ഇരുനിലവീടിനോടു ചേർന്ന് ഒന്നാംതരം ഡെയറിഫാമും പൗൾട്രിഫാമും നടത്തി സന്ദർശകരെ ഞെട്ടിക്കുകയാണ്ഈ യുവാവ്. ആകെ 11 പശുക്കൾ, അവയുെട കിടാങ്ങൾ എന്നിവ വീടിനു പിൻഭാഗത്തും കോഴിവളർത്തൽ മട്ടുപ്പാവിലുമാണ്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ചീഫ് സെക്യൂരിറ്റി ഓഫിസറായിരുന്ന അപ്പൂപ്പന്റെ കാലം മുതൽ ഈ വീട്ടിൽ പശുവളർത്തലുണ്ടെന്നു വിജിത്ത് പറഞ്ഞു. ക്ഷേത്രത്തിലേക്കു പാൽ നൽകിയിരുന്നത് ഇവിടെനിന്നായിരുന്നത്രെ. എന്നാൽ അഞ്ചു വർഷം മുമ്പ് ശാസ്ത്രീയമായ മാലിന്യസംസ്കരണ സംവിധാനങ്ങളും മറ്റുമായി ആധുനികവൽക്കരിച്ചതോെട തലസ്ഥാനനഗരിയിൽ നല്ല പാല് തേടുന്നവരുെട ആശ്രയമായി ഈ സംരംഭം മാറിയിരിക്കുന്നു. ഇപ്പോൾ കറവയുള്ള 10 പശുക്കളിൽ‌നിന്ന് ദിവസേന 160 ലീറ്റർ പാൽ കിട്ടുന്നുണ്ട്.

trivandrum1

വീടിനു പിൻവശത്തെ ലഭ്യമായ ഇടംമുഴുവൻ ഷീറ്റ് മേഞ്ഞു മറച്ച് തൊഴുത്തുണ്ടാക്കിയ ശേഷം വിവിധ ആവശ്യങ്ങൾക്കായി വേർതിരിച്ചിരിക്കുകയാണ്. പിൻമതിലിനോടു ചേർന്നുള്ള ഒരു മൂലയിലാണ് ചാണകക്കുഴി. ഗോമൂത്രം വേറെ സംഭരിക്കുന്നതിനാൽ ചാണകം മാത്രമായി  കുഴിയിലേക്കു കോരിയിടുന്നു, മഴയില്ലാത്തപ്പോൾ നേരിട്ടു വെയിൽ പതിക്കുന്നതിനായി ചാണകക്കുഴിയുടെ തൊട്ടുമുകളിലുള്ള മേൽക്കൂര ഒരു ഭാഗത്തേക്ക് വലിച്ചുനീക്കുന്ന സംവിധാനം ഇവിെടയുണ്ട്. മഴയില്ലാത്തപ്പോൾ ഷീറ്റ് നീക്കി ചാണകം സ്വാഭാവികരീതിയിൽ ഉണങ്ങാൻ സഹായിക്കുന്നു. കറവയന്ത്രം, ചാഫ്കട്ടർ തുടങ്ങിയ സൗകര്യങ്ങളും തൊഴുത്തിനോടു േചർന്നുണ്ട്.  ഉയരമുള്ള മേൽക്കൂരയ്ക്കു തൊട്ടുതാഴെ വൈക്കോലും കാലിത്തീറ്റയും സൂക്ഷിക്കാൻ ബാൽക്കണിയുമുണ്ട്.

ഒരു കാര്യം പറയാതെ വയ്യ– വീടിനുള്ളിലെന്നവണ്ണം പരമാവധി വൃത്തി നിലനിറുത്തുന്ന അപൂർവം തൊഴുത്തുകളിലൊന്നാണിത്. ഒറ്റ നോട്ടത്തിൽ തന്നെ അത് ബോധ്യമാവുകയും ചെയ്യും. ആകെയുള്ള 15 സെന്റിൽ തൊഴുത്തിനും അനുബന്ധസൗകര്യങ്ങൾക്കുമായി കഷ്ടിച്ച് അഞ്ച് സെന്റ് സ്ഥലമാണുള്ളത്. എന്നാൽ ഇവിെട ചാണകത്തിന്റെയോ ഗോമൂത്രത്തിന്റെയോ മണം തീരെയില്ല. തൊഴുത്തിൽ ചാണകം അധികസമയം കിടന്ന് വൃത്തിഹീനമാകുന്ന സാഹചര്യവുമില്ല. ആലോചനാപൂർവമായ  നടപടികളിലൂടെ മലിനീകരണവും ദുർഗന്ധവുമൊക്കെ ഒഴിവാക്കാൻ വിജിത്തിനു സാധിക്കുന്നു. ടോട്ടൽ മിക്സഡ് റേഷൻ അഥവാ ടിഎംആർ തീറ്റയാണ് ഇവിെട പശുക്കൾക്ക് നൽകുന്നത്. ചാണകത്തിലെ ജലാംശം കുറയാൻ ഇതിടയാക്കുന്നു. മൂത്രം ചാണകവുമായി കലരാൻ ഇടയാക്കാതെ ചാലിലൂെടഒഴുകി  ഭൂമിക്കടിയിലെ സെപ്റ്റിക് ടാങ്കിലേക്ക് പോവുന്നു. 

തൊഴുത്തിനു പിൻഭാഗത്തെ തുറന്ന ടാങ്കിൽ സൂക്ഷിക്കുന്ന ചാണകത്തിൽ ജലാംശം കുറവായതിനാൽ പെട്ടെന്ന് ഉണങ്ങിക്കിട്ടും. തൊഴുത്തു കഴുകുന്നതിനുള്ള വെള്ളത്തിന്റെ അളവ് കുറയ്ക്കാനായി പ്രഷർവാഷറാണ് ഉപയോഗിക്കുക. ഇത്രയും പശുക്കളെ കുളിപ്പിക്കുന്നതിനു 500ലീറ്റർ വെള്ളം മതിയാകുമത്രെ.ഈ വെള്ളവും സെപ്റ്റിക് ടാങ്കിലേക്ക് ഒഴുക്കും. അതിരാവിലെ കറവയ്ക്കു തൊട്ടുമുമ്പായാണ് പശുക്കളെ കുളിപ്പിക്കുക. സദാസമയവും ചാണകം നീക്കുന്നതിനാൽഉച്ചകഴിഞ്ഞ് വീണ്ടും കുളിപ്പിക്കേണ്ടിവരുന്നുമില്ല.   ഇത്രയധികം സംവിധാനങ്ങളുണ്ടായിട്ടും ബയോഗ്യാസ് ഉൽപാദിപ്പിക്കാത്തതിനുള്ള കാരണവും വിജിത്ത് വിശദീകരിച്ചു– ബയോഗ്യാസ് സ്ലറി സംഭരിക്കാനും ഉണങ്ങാനുമുള്ള സ്ഥലസൗകര്യമില്ലാത്തതുകൊണ്ട്‌ വേണ്ടെന്നുവച്ചിരിക്കുകയാണ്. ഉണങ്ങിയ ചാണകത്തിനു നഗരത്തിൽ പാലിനെക്കാൾ ഡിമാൻഡുള്ളതുകൊണ്ട് അമിതമായി കൂട്ടിവയ്ക്കേണ്ടി വരാറുമില്ല.

trivandrum3

പുല്ലിന്റെ ലഭ്യതയാണ് നഗരത്തിലെ മറ്റൊരു പരിമിതി. തീറ്റപ്പുല്ല് കൃഷി ചെയ്യാൻ സമീപത്ത് സ്ഥലസൗകര്യവുമില്ല.നഗരത്തിലെ റോഡരികുകളിലും ആൾത്താമസമില്ലാത്ത പുരയിടങ്ങളിലും മൈതാനങ്ങളിലുമൊക്കെ വളരുന്ന പുല്ല് ചെ ത്തിയെടുത്താൽ പ്രശ്നത്തിനു പരിഹാരമായെന്നു വിജിത്ത് തിരിച്ചറിഞ്ഞു. ഇതിനായി ഒരാളെ നിയോഗിച്ചതോെട അതിനും പരിഹാരമായി. എല്ലാ ദിവസവും രാവിലെ ചെത്തിയ പുല്ല് തൊഴുത്തിലെത്തും. ചാഫ് കട്ടർ ഉപയോഗിച്ച് മുറിച്ച പുല്ല് ടിഎംആർ തീറ്റയ്ക്കൊപ്പം നൽകിയശേഷമാണ് കറവ.  കറവയ്ക്കൊപ്പം രണ്ടു നേരം മാത്രം തീറ്റ നൽകുന്ന രീതിയാണ് ഇവിടുള്ളത്. കുടിവെള്ളത്തിനായി മുറ്റത്തു തന്നെ കുഴൽക്കിണർ സ്ഥാപിച്ചിട്ടുണ്ട്. വീടിനു മുകളിലെ മൂന്ന് ടാങ്കുകളിലായി ഈ കിണറ്റിൽ നിന്നുള്ള വെള്ളം പമ്പുചെയ്തു സംഭരിക്കും. അവിടെനിന്നും തൊഴുത്തിലെ കുടിവെള്ളപാത്രങ്ങളിലേക്കു  വെള്ളമെത്തുന്നതിനും ടാങ്കുകൾ കാലിയാകുന്ന മുറയ്ക്ക് പമ്പ്  പ്രവർത്തിക്കുന്നതിനും ഓട്ടോമാറ്റിക് സംവിധാനമായതിനാൽ വിജിത്തിനു തലവേദനയില്ല.‌‌

വീടിന്റെ പിന്നാമ്പുറം പശുക്കൾക്കു നൽകിയ വിജിത്ത് കോഴികൾക്ക് ഇടം കണ്ടെത്തിയിരിക്കുന്നത് മട്ടുപ്പാവിലാണ്. ഷീറ്റ് കൊണ്ടുള്ള കൂരയ്ക്കു കീഴിലെ കൂട്ടിൽ ബിവി 380 ഇനത്തിൽപെട്ട 150 കോഴികൾ വളരുന്നു. ലയർ കോഴിത്തീറ്റ നൽകിയാണ് ഇവയെ വളർത്തുക. ദിവസേന ശരാശരി 145 മുട്ട വീതം ഇവയിൽനിന്നു ലഭിക്കും. ഇത്രയധികം ജീവികൾ വളരുന്ന ഇടമാണെന്നു തോന്നാത്ത വിധം വൃത്തിയും വെടിപ്പും ഈ ഗൃഹാന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുകയാണ്. മട്ടുപ്പാവിലെ കോഴിവളർത്തലിലും വൃത്തിക്കു തന്നെ പരമപ്രാധാന്യം. വെള്ളം വീണും മറ്റും കോഴിക്കൂട് വൃത്തിഹീനമാകാതെ സൂക്ഷിക്കുന്നു. വായുപ്രവാഹം പരമാവധി ലഭിക്കത്തക്കവിധത്തിൽ ഉയർത്തിയാണ് മേൽക്കൂര നിർമിച്ചിരിക്കുന്നത്. കോഴിക്കൂടിനു ചുവട്ടിൽനിന്നു നീക്കം ചെയ്യുന്ന കാഷ്ഠം മട്ടുപ്പാവിന്റെ മറ്റൊരു ഭാഗത്ത് നിരത്തി ഉണക്കി ചാക്കിലാക്കുന്നു, ഇപ്രകാരം ഉണങ്ങിസൂക്ഷിക്കുന്ന കോഴിക്കാഷ്ഠം ചാക്കിനു 200 രൂപ നിരക്കിൽ വരുമാനം നേടിത്തരും. ശാസ്ത്രീയ സമീപനവും വൃത്തിയുമുണ്ടെങ്കിൽ മൃഗസംരക്ഷണരംഗത്ത് നഗരസംരംഭങ്ങൾ അസാധ്യമല്ലെന്നു മാത്രമല്ല ആദായകരവുമാണെന്ന് വിജിത്ത് തെളിയിക്കുന്നു.

വിപണനരംഗത്തെ സാധ്യതകളാണ് നഗരത്തിലെ പ്രധാന സൗകര്യമെന്ന് അ ദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടുത്തെ ഉൽപന്ന ങ്ങളായ പാലും മുട്ടയും ഉണക്കച്ചാണകവും കോഴിക്കാഷ്ഠവുമൊക്കെ വീട്ടുമുറ്റത്തു തന്നെ വിറ്റു പോവുകയാണ് പതിവ്. ഒന്നും രണ്ടും ലീറ്റർ വീതം വാങ്ങുന്ന ഗാർഹിക ഉപഭോക്താക്കളാണ് ഇദ്ദേഹത്തിനുള്ളത്. ലീറ്ററിന് 50 രൂപയാണ് വില കറവ കഴിഞ്ഞ് പായ്ക്ക് ചെയ്യുമ്പോഴേക്കും ആ ളുകളെത്തി തുടങ്ങും. തൊഴുത്തിനോടു ചേർന്നുതന്നെ പായ്ക്കിങ് മെഷീനും സ്ഥാപിച്ചിരിക്കുന്നതിനാൽ കറവ മുതൽ വിൽപന വരെ ഇവിെട നടക്കുന്നു. പാൽ വാങ്ങാൻ വരുന്നവർതന്നെ മുട്ടയും  ചാണകപ്പൊടിയുമൊക്കെ വാങ്ങും.  മുട്ടയ്്ക്കു വില ആറു രൂപ. ചാണകപ്പൊടി ചാക്കിനു 150 രൂപ.

ഫോൺ: 9744355106