Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറ്റിലയ്ക്കു വേരുചീയൽ

betel-plant വെറ്റില

വെറ്റിലച്ചെടികളെ നശിപ്പിക്കുന്ന അരഡസനിലേറെ രോഗങ്ങളുണ്ട്. അതിലൊന്നാണു വേരുചീയൽ. ഇതുകൊണ്ടുമാത്രം വിളവിന്റെ 30–100 ശതമാനം നശിക്കുന്നതിനിടയാകുന്നു. ഈ രോഗം വർഷം മുഴുവൻ ഉണ്ടാകാം. എന്നാൽ കൂടുതലായി കാണുന്നത് ഒക്ടോബർ തുടങ്ങി ഫെബ്രുവരി വരെ മാസങ്ങളിലാണ്. രോഗനിയന്ത്രണത്തിനു നിർദേശിക്കപ്പെട്ടിട്ടുള്ള നിയന്ത്രണോപാധികൾ താഴെക്കൊടുക്കുന്നു.

∙ രോഗബാധ കണ്ട സ്ഥലത്ത് തുടർന്നു രണ്ടുമൂന്നു വർഷത്തേക്കെങ്കിലും കൃഷി നടത്താതിരിക്കുക.

∙ രോഗബാധ കണ്ട സ്ഥലത്തുനിന്നും തുടർകൃഷിക്കുള്ള നടീൽവസ്തു ശേഖരിക്കരുത്.

∙ നടുന്നതിനു തിര‍ഞ്ഞെടുക്കുന്ന തണ്ടുകൾ ബോർഡോ മിശ്രിതം 0.25 ശതമാനം വീര്യത്തിൽ തയാറാക്കിയതിൽ 0.5 ഗ്രാം സ്ട്രെപ്റ്റോസൈക്ലിൻ കൂടി ചേർത്ത ലായനിയിൽ 10 മിനിറ്റു നേരം മുക്കിയെടുക്കുക.

∙ ജീവാണു വളമായ ട്രൈക്കോഡർമ + ഉണക്കിപ്പൊടിച്ച കാലിവളം + വേപ്പിൻപിണ്ണാക്ക് മിശ്രിതം മൂന്നുമാസം ഇടവിട്ടു മണ്ണിൽ ചേർക്കുക.

∙ ബോര്‍ഡോ മിശ്രിതം 0.25 ശതമാനം വീര്യത്തിൽ തയാറാക്കിയത് രണ്ടാഴ്ച ഇടവിട്ടു നാലു തവണ തളിക്കുക.

∙ രോഗബാധകൊണ്ടു പഴുത്തു നിലത്തു വീണുകിടക്കുന്ന ഇലകളെല്ലാം പെറുക്കി നശിപ്പിക്കുക.

∙ അമിത വളപ്രയോഗം ഒഴിവാക്കുക.

∙ തോട്ടം ശുചിത്വത്തോടെ പരിപാലിക്കുക.

മേൽക്കൊടുത്ത കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗബാധനിയന്ത്രിക്കാനാകും.

Your Rating: