Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേനീച്ചക്കൃഷിക്ക് പരിശീലനം, സഹായം

honey-bee

സംസ്ഥാനത്തു തേനീച്ചവളർത്തൽ വ്യാപിപ്പിക്കുക, കൂടുതൽ കാര്യക്ഷമമാക്കുക, തേനീച്ചക്കർഷകർക്കു കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുക, തേനധിഷ്ഠിത മൂല്യവർധിത ഉൽപന്നങ്ങൾ പ്രചാരത്തിലെത്തിക്കുക എന്നിവയാണ് ഹണി മിഷനിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന ഹോർട്ടികൾചർ മിഷൻ ഹോർട്ടികോർപു വഴിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. 180 ലക്ഷം രൂപയാണ് ഇതിലേക്കായി വകയിരുത്തിയിരിക്കുന്നത്. പദ്ധതികൾ ഒറ്റനോട്ടത്തിൽ:ചെറുതേനീച്ചകളുടെ വർധനയ്ക്കുള്ള സഹായം(300 കോളനികൾ, 50 ശതമാനം ധനസഹായം) ഉന്നത നിലവാരമുള്ള 300 ചെറുതേനീച്ചക്കോളനികൾ, ഒരു ജില്ലയ്ക്കു ശരാശരി 21 കോളനികൾ വീതം വീട്ടുവളപ്പിലോ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കോ ആയി വിതരണം ചെയ്യും.

honey-bee

ഇന്ത്യൻ തേനീച്ചകളുടെ വർധനയ്ക്കും വ്യാപനത്തിനുമുള്ള സഹായം (3750 കോളനികൾ, 40 ശതമാനം ധനസഹായം) പദ്ധതിയിൽ ഉൾപ്പെടുത്തി ഒാറിയന്റേഷൻ പരിശീലനം ലഭിക്കുന്ന 40 കർഷകരുൾപ്പെടുന്ന ഒരു യൂണിറ്റിന് പരമാവധി 93 ഇന്ത്യൻ തേനീച്ചക്കോളനികൾ ലഭ്യമാക്കും. ഇത്തരത്തിൽ 40 ഒാറിയന്റേഷൻ പരിശീലനങ്ങൾ നടത്തി 3750 കോളനികൾ വിതരണം ചെയ്യും.

honey-bee

പരിശീലന പരിപാടികൾ പുതുതായി തേനീച്ചക്കൃഷിയിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കായി നാലുദിവസം നീളുന്ന 40 ഒാറിയന്റേഷൻ പരിശീലന ക്ലാസ്സുകൾ കേരളത്തിലുടനീളം സംഘടിപ്പിക്കും. ഇങ്ങനെ പരിശീലനം നേടുന്നവർക്കായി വീണ്ടും നാലുദിവസം നീളുന്ന 40 റിഫ്രഷർ പരിശീലന ക്ലാസ്സുകളുമുണ്ടാവും. കാലങ്ങളായി തേനീച്ചക്കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കായി 40 ഫോളോ അപ് ക്ലാസ്സുകളും സംഘടിപ്പിക്കും. പ്രചാരണ പരിപാടികൾ ആരോഗ്യ പരിപാലനത്തിൽ തേനിന്റെ പ്രാധാന്യം, തേൻ–തേനധിഷ്ഠിത ഉൽപന്നങ്ങളുടെ അനന്ത സാധ്യതകൾ എന്നിവ പൊതുസമൂഹത്തിനു പരിചയപ്പെടുത്തുന്നതിനായി 60 പ്രചാരണ പരിപാടികൾ നടപ്പിലാക്കും. താൽപര്യമുള്ളവർക്കു ഹോർട്ടികോർപുമായി ബന്ധപ്പെടാം.

വിലാസംഡിസ്ട്രിക്ട് മാനേജർ, സംസ്ഥാന തേനീച്ച വളർത്തൽ

പരിശീലനകേന്ദ്രം, ഹോർട്ടികോർപ്, കല്ലിമേൽ, മാവേലിക്കര ഫോൺ: 9447398085, 0479– 2356695

കൂടുകളിൽ കോഴിവളർത്തൽ (നഗരപ്രദേശങ്ങളിൽ)മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ കൂടുകളിൽ കോഴിവളർത്തൽ പദ്ധതി നടപ്പിലാക്കി വരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് നിലവിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. കൂട്, മുട്ടക്കോഴി (5 എണ്ണം) എന്നിവയുൾപ്പെടെ 5,000 രൂപയുടെ സഹായം ഒരു ഗുണഭോക്താവിനു ലഭിക്കും. പദ്ധതി ആനുകൂല്യത്തിനായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.താറാവു വളർത്തൽ പദ്ധതി മൃഗസംരക്ഷണവകുപ്പിന്റെ താറാവു വളർത്തൽ പദ്ധതിപ്രകാരം.