Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബറിന് മൊബൈൽ ആപ്

578562906

മണ്ണ് പരിശോധിച്ചുള്ള വളപ്രയോഗത്തിന്റെ പ്രസക്തിയും പ്രാധാന്യവും കേരളത്തിലെ റബർകൃഷിക്കാർക്ക് അറിവുള്ളതാണ്. എന്നാൽ സംസ്ഥാനമുൾപ്പെടുന്ന പരമ്പരാഗത റബർ കൃഷിമേഖലയിൽ ഒരു ശതമാനം കൃഷിക്കാർ മാത്രമാണ് ഈ രീതി സ്വീകരിച്ചിട്ടുള്ളതെന്ന് ഇവിടുത്തെ ഒമ്പത് മണ്ണുപരിശോധനശാലകളുെട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൊതുശുപാർശപ്രകാരമുള്ള വളപ്രയോഗമാണ് ഭൂരിപക്ഷം റബർ കർഷകരും ഇപ്പോൾ നടത്തുന്നത്. എന്നാൽ പ്രാദേശികമായി മണ്ണിന്റെ പോഷകമൂല്യത്തിലുണ്ടാവുന്ന വ്യതിയാനങ്ങൾ പൊതുശുപാർശയിൽ പരിഗണിക്കപ്പെടുന്നില്ലെന്ന വസ്തുത ഇവർ ശ്രദ്ധിക്കാതെ പോവുന്നു.

  

ഈ പ്രശ്നത്തിനു പരിഹാരമായാണ് റബ്സിസ് എന്ന പേരിൽ ഒരു മൊബൈൽ ആപ് റബർബോർഡ് പുറത്തിറക്കിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ് നിങ്ങളുെട സ്മാർട്ട് ഫോണിലേക്കു ഡൗൺലോഡ് ചെയ്യാം. തോട്ടത്തിൽ നിന്നുതന്നെ മണ്ണിന്റെ ഫലപുഷ്ടിയും നൽകേണ്ട വളങ്ങളുെട അളവും അറിയാൻ ഇത് ഉപകരിക്കും. ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടറുകളിൽ http://rubsis.rubberboard.org.in  എന്ന വെബ്സൈറ്റിലൂടെയും ഈ സൗകര്യം ലഭിക്കും. ഇംഗ്ലിഷ്, മലയാളം, തമിഴ് ഭാഷകളിലൊന്നിൽ  ഇത് കിട്ടും. വെബ്സൈറ്റിന്റെ ഇടതുവശത്ത് മുകളിലുള്ള സൂചികയിൽ നിന്ന് ഭാഷ തിരഞ്ഞെടുത്താൽ മതി. തുടർന്ന് ഏറ്റവും മുകളിലെ സൂചികകൾ അമർത്തിയാൽ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനാവും.

പേജിന്റെ മധ്യഭാഗത്തുള്ള ‘റബ്സിസ് ആരംഭിക്കുക’ എന്ന ബട്ടൺ അമർത്തിയാൽ ഇന്ത്യയുെട ചിത്രമുള്ള പേജ്  തുറക്കപ്പെടും. പ്രസ്തുത പേജിന്റെ ഇടതു സൈഡ് പാനലിൽ ‘മണ്ണിന്റെ ഫലപുഷ്ടി നിലവാരം’ എന്ന സൂചിക അമർത്തി  ലഭിക്കുന്ന ബോക്സുകളിൽനിന്ന് സംസ്ഥാനം, ജില്ല, താലൂക്ക്, പഞ്ചായത്ത് എന്നിവ തിരഞ്ഞെടുക്കാം. ഇപ്രകാരം തിരഞ്ഞെടുത്ത പഞ്ചായത്തിന്റെ  ഭൂപടത്തിൽ റബർകൃഷിയുള്ള ഭാഗം തെരഞ്ഞെടുത്ത് അമർത്തിയാൽ ആ സ്ഥലത്തെ മണ്ണിന്റെ പോഷകഘടന വലതുഭാഗത്തെ സൈഡ് പാനലിൽ കാണാം. തുടർന്ന് ഇതിനു താഴെയുള്ള  ‘വളപ്രയോഗ ശുപാർശ ലഭിക്കുവാൻ’ എന്ന സൂചിക അമർത്തണം. അപ്പോൾ തെളിഞ്ഞുവരുന്ന സ്ക്രീനിൽ റബറിന്റെ പ്രായം തിരഞ്ഞെടുത്തശേഷം ‘സമർപ്പിക്കുക’ എന്ന് ബട്ടൺ അമർത്തിയാൽ വളപ്രയോഗശുപാർശയും നിർദേശങ്ങളും അടങ്ങിയ പേജ് ലഭിക്കും. ശുപാർശയോടൊപ്പമുള്ള നിർദേശങ്ങൾ കൃത്യമായി മനസ്സിലാക്കിയാവണം വളപ്രയോഗം.

ഗൂഗിൾ മാപ്പിൽ നിങ്ങളുെട കൃഷിസ്ഥലം കണ്ടെത്തുന്നതിനും വഴിയുണ്ട്. ഇടതു സൈഡ് പാനലിലെ ഗൂഗിൾ മാപ്പ്  എന്ന സൂചിക ക്ലിക്ക് ചെയ്ത് ഹൈബ്രിഡ് മാപ്പ് െതരഞ്ഞെടുക്കണം. മാപ്പിലെ സുതാര്യത ( layer transparency) കുറച്ചശേഷം മാപ്പ് വലുതാക്കിയാൽ സ്ഥലപ്പേരുകളും റോഡുകളുമൊക്കെ  വ്യക്തമായി കാണാനാവും. ഇതുപയോഗിച്ച് സ്വന്തം തോട്ടം കണ്ടെത്താവുന്നതേയുള്ളൂ. മറ്റൊരു വിധത്തിലും മാപ്പിൽ നിങ്ങളുെട തോട്ടം അടയാളപ്പെടുത്താം. ഇതിനായി തോട്ടത്തിന്റെ അക്ഷാംശവും രേഖാംശവും സ്മാർട് ഫോൺ ഉപയോഗിച്ചു നിർണയിച്ചശേഷം റബ്സിസിൽ പഞ്ചായത്ത്  തിരഞ്ഞെടുത്ത് വലതുവശത്ത് മേൽഭാഗത്തായി കാണുന്ന ബോക്സിൽ അവ ടൈപ്പ് ചെയ്തു നൽകിയാൽ തോട്ടത്തിന്റെ സ്ഥാനത്ത് പോയിന്റർ പ്രത്യക്ഷപ്പെടും.