Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോളിഹൗസിലെ തക്കാളി കൃഷിയുടെ വിജയ മന്ത്രം

tomato5

പുഷ്പങ്ങളിൽ നിന്നും പഴങ്ങളിൽ നിന്നും മധു (പൂന്തേൻ) ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉൽപാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച.

tomato1

കൊല്ലം ജില്ലയിൽ അഞ്ചൽ പഞ്ചായത്തിൽ അനീഷിന്റെ മിനി പോളിഹൗസിൽ തക്കാളി കൃഷിയുടെ വിജയം ചെറുതേനീച്ചകൾക്കാണ്. ഇവിടെ കൃഷി ചെയ്തിരിക്കുന്ന തക്കാളി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിൾച്ചർ റിസർച്ച് (The Indian Institute of Horticultural Research) ന്റെ ആർക രക്ഷക് (Arka Rakshak) എന്ന രോഗപ്രതിരോധ ശേഷിയുള്ള ഒരു ഇനം ആണ്. സാങ്കേതിക വിദ്യയിൽ വെള്ളവും, വളവും ചെടികൾക്ക് ലഭിക്കുന്നു, തക്കാളി പൂവിട്ടു തുടങ്ങിയപ്പോൾ ഒരു ചെറു തേനീച്ച കോളനിയോട് കൂടിയ പെട്ടി വാങ്ങി മിനി പോളിഹൗസിൽ സ്ഥാപിച്ചു.

വെയിലിന്റെ ചൂടേൽകാതിരിക്കാൻ ഒരു ഗ്രീൻ നെറ്റ് കൂട് കൂടി സ്ഥാപിച്ചു, പൂമ്പൊടിയും, തേനും ശരിയായ അളവിൽ ലഭിച്ചില്ലങ്കിൽ കോളനിയുടെ ശക്തി കുറയാതിരിക്കാനും വേണ്ടി പഞ്ചസാര ലായനിയും കൂടി പത്രത്തിൽ ഉള്ളിൽ വച്ചു. രാത്രിയിൽ തേനീച്ച കൂട്ടിൽ കയറിയതിനു ശേഷം മാത്രമേ പോളിഹൗസിൽ കയറാറുള്ളൂ, അതും 3 ദിവസം കൂടുമ്പോൾ. ഇപ്പോൾ തക്കാളി പഴങ്ങളുടെ സമയമാണ്.

tomato2

പൂക്കളുള്ള സസ്യങ്ങൾ ഭക്ഷണ സാധനങ്ങളിൽ മൂന്നിലൊരു ഭാഗം നേരിട്ടോ പരോക്ഷമായോ പരാഗണ സസ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. തേനീച്ചയുടെ സഹായത്താലാണ് 80 ശതമാനം വിളകളും പരാഗണം നടത്തുന്നത്. പൂക്കളുള്ള സസ്യങ്ങൾ ഉൽപാദിപ്പിക്കുന്ന പൂമ്പൊടികളും മധുവുമാണ് തേനീച്ചയുടെ ആഹാരം.

tomato4

പൂമ്പൊടിയാൽ മറഞ്ഞ മധു തേനീച്ച പൂവിൽ വന്നിരുന്ന് കുടിക്കുമ്പോൾ, തേനീച്ചയുടെ രോമം നിറഞ്ഞ ശരീരത്തിൽ പൂമ്പൊടി പറ്റിപ്പിടിക്കും. തേനീച്ച അടുത്ത പൂവ് സന്ദർശിക്കുമ്പോൾ ആ പൂമ്പൊടിയെ അവിടെ തള്ളിക്കളയുന്നു. ഇങ്ങനെ പൂമ്പൊടിയെ ഒരു സസ്യത്തിൽ നിന്ന് മറ്റൊരു സസ്യത്തിലേക്ക് വഹിക്കുന്നതിനെ പരപരാഗണം (Cross-Pollination) എന്ന് പറയുന്നു.

ചില സസ്യങ്ങൾക്ക് പ്രകാശപൂരിതമായ ഇതളുകളുണ്ട് അത് തേനീച്ചയെ ആകർഷിക്കും. ചിലത് നല്ല സുഗന്ധം പരത്തുന്നതായിരിക്കും. സസ്യങ്ങൾ ഒരു സമയത്ത് വളരെ കുറച്ച് അളവിലെ മധു മത്രമേ ഉൽപാദിപ്പിക്കുകയുള്ളൂ. ഇത് മൂലം തേനീച്ചകൾ വളരെയധികം പൂക്കൾ സന്ദർശിക്കുന്നു. ഈ പ്രക്രിയയിലൂടെ സസ്യങ്ങൾ ഫലങ്ങൾ ഉല്പാദിപ്പിക്കുന്നു.

ചെടികളിൽ പരാഗണം നടത്തി വംശവർദ്ധനവ് നടത്തുക മാത്രമല്ല തേനീച്ചകൾ ചെയ്യുന്നത്. അവയെ ചെറുകീടങ്ങളിൽ നിന്നും ഒരു പരിധിവരെ സം‌രക്ഷിക്കുകയും ചെയ്യുന്നു.

tomato2

നാം ദിവസേന കഴിക്കുന്ന ഭക്ഷണത്തിന്റെ വലിയ ഒരു അളവ് നമുക്ക് ലഭിക്കുവാൻ കാരണം ഈ കൊച്ചു ജീവികളാണ് , ദിവസേനയുള്ള നമ്മുടെ ഭക്ഷണത്തിന്റെ മൂന്നിലൊന്ന് ഭാഗത്തോട് നാം ഈ ജീവികളോട് കടപ്പെട്ടിരിക്കുന്നു. നാം കഴിക്കുന്ന ഫലവർഗങ്ങളും ധാന്യങ്ങളും അടക്കം 75% വരുന്ന നമ്മുടെ ഭക്ഷണ പദാർത്ഥങ്ങൾ ഉൽപാദിപ്പിക്കുന്നത് തേനീച്ചകൾ കാരണമാണ്. എന്നാൽ ഇന്ന് കൃഷികൾക്കും മറ്റു ആവശ്യങ്ങൾക്കുമായി നമ്മൾ ഉപയോഗിക്കുന്ന കീടനാശിനികളുടെ അളവ് കൂടിയതോടെ ഭൂമുഖത്തു നിന്നും ഈ ചെറു ജീവികൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇനി വരും തലമുറയ്ക്ക് വേണ്ടി ഈ ചെറു ജീവികളെ നമുക്ക് നിർബന്ധമായും സംരക്ഷിക്കേണ്ടത് അത്യാവശ്യം ആണ്.