Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ വളർത്താം മല്ലിയില

coriander-leaves മല്ലിയില

മല്ലിയില സ്വാദിലും മണത്തിലും മികച്ചതും എല്ലാവരും ഇഷ്ടപ്പെടുന്നതുമാണ്. വീട്ടുവളപ്പിൽ കൃഷി ചെയ്തുണ്ടാക്കാമെങ്കിലും മിക്കവരും ഇത് കടയിൽനിന്നു വാങ്ങുകയാണ്. അയൽനാട്ടിൽനിന്ന് എത്തിക്കുന്ന ഇവ വാടിയതും പഴകിയതുമായിരിക്കും. മല്ലിയുടെ യഥാർത്ഥ സ്വാദും മണവും ലഭിക്കാൻ അന്നന്ന് പറിച്ചെ‌ടുത്ത് ഉപയോഗിക്കണം.

കൃഷിരീതി ഇങ്ങനെ:

പ്ലാസ്റ്റിക്, മണ്ണ്, ടെറാകോട്ട എന്നിവയിലൊന്നുകൊണ്ടു നിർമിച്ച ആഴം കുറഞ്ഞ (6 ഇഞ്ചിൽ കൂടരുത്) പരന്ന പാത്രത്തിൽ കൃഷി ചെയ്യാം. ഈ പാത്രത്തിൽ കല്ലും കട്ടയും നീക്കിയ മണൽ, മണ്ണ്, ജൈവവളം എന്നിവ 1:2:1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതം നിറയ്ക്കുക. വിത്തു പാകി നനയ്ക്കുമ്പോൾ അധിക ഈർപ്പം കെട്ടിനിൽക്കാനിടയാകാതെ വാർന്നുപോകാൻ വേണ്ട ദ്വാരങ്ങൾ പാത്രത്തിനടിഭാഗത്ത് ഇടണം. ഇവ മൂടി ചെറിയ കൽക്കഷണങ്ങൾ വയ്ക്കുന്നത് നീർവാർച്ച എളുപ്പമാക്കും. ഇനി വിത്തുകൾ പാകാം. വിത്തിന് വിപണിയിൽ കിട്ടുന്ന പുതിയ മല്ലിതന്നെ ഉപയോഗിക്കാം. ഇവയിൽ മുഴുവനായുള്ളവ അമർത്തി പകുതിയാക്കിവേണം പാകാൻ. പാകിക്കഴിഞ്ഞാൽ മിതമായി നനച്ചുകൊടുക്കണം. ദിവസങ്ങൾ കൊണ്ട് വിത്തുകൾ കിളിർത്തു തുടങ്ങും. കിളിർപ്പ് ഒരടി ഉയരത്തിലാകുന്നതോടെ അന്നന്നത്തെ ആവശ്യത്ത‍ിനുള്ളത് പറിച്ചെടുത്ത് ഉപയോഗിക്കാം.

Your Rating: