Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാൽ മധുരമുള്ള പഴം

milk-fruit-chrysophyllum-cainito പാൽപ്പഴം (സ്റ്റാർ ആപ്പിൾ)

സ്വർണവർണമുള്ള ഇലകളും പാൽ രുചിയുള്ള പഴങ്ങളുമായി ‘പാൽപ്പഴം’ നാട്ടിലും വിരുന്നെത്തി. സപ്പോട്ടയുടെ ബന്ധുവായ പാൽപ്പഴം സ്റ്റാർ ആപ്പിൾ, ഗോൾഡൻ ലീഫ് ട്രീ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇവ കൂടുതലായി വിയറ്റ്നാമിൽ കാണപ്പെടുന്നു. വിദേശ മലയാളികളാണ് പാൽപ്പഴം കേരളത്തിലെത്തിച്ചത്.

നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുരൂപമായി വളരുന്നു. വേനലിലും ഇലപൊഴിക്കാത്ത നിത്യഹരിതസസ്യമായ പാൽപ്പഴത്തിന് ധാരാളം ശാഖകളും കനത്ത ഇലപ്പടർപ്പുമുണ്ടാകും. തടിക്കു കടുപ്പമേറും.

മഴക്കാലമാണ് ഇവയുടെ പൂക്കാലം. ഇലക്കവിളുകൾ നിറയെ മൊട്ടുകമ്മലുകൾ പോലെയുള്ള ചെറുപൂക്കൾ കാണാം. തുടർന്ന് ഗോളാകൃതിയുള്ള ചെറുകായ്കൾ വിരിയും. പഴം പാകമാകുമ്പോൾ ഇളം മഞ്ഞനിറം പ്രാപിക്കുന്നു. പഴങ്ങൾ ശേഖരിച്ച് കുറുകെ മുറിച്ച് ഉള്ളിലെ ഇളം കരിക്കുപോലെയുള്ള പഴക്കാമ്പ് കോരിക്കഴിക്കാം.