Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴീ വാ വാ വാ...

chengannur-central-hatchery ചെങ്ങന്നൂർ സെൻ‌ട്രൽ ഹാച്ചറി

സംസ്ഥാനത്ത് ആദ്യമായി സർക്കാർ ഉടമസ്ഥതയിൽ ഹാച്ചറി സ്ഥാപിക്കുമ്പോൾ വീട്ടുവളപ്പിൽ കോഴിയെ വളർത്തിയിരുന്ന മലയാളികൾക്ക് അദ്ഭുതമായിരുന്നു. മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ചെങ്ങന്നൂരിൽ സംസ്ഥാനത്തെ ആദ്യ ഹാച്ചറി സ്ഥാപിച്ചത് 1961ൽ ആണ്. ഏഷ്യയിൽ തന്നെ  സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹാച്ചറിയായിരുന്നു സെൻട്രൽ ഹാച്ചറി. എന്നാൽ കാലാന്തരത്തിൽ വികസനം മാത്രം ഇങ്ങോട്ടെത്തിയില്ല.

ഇവിടെയുള്ള ഇൻകുബേറ്ററിൽ 1.60 ലക്ഷം മുട്ടകൾ വിരിയിക്കാം. ഹാച്ചറി വളപ്പിലെയും പുലിയൂരിലെയും പൗൾട്രിഫാമുകളിലാണു തള്ളക്കോഴികളെയും പൂവൻകോഴികളെയും വളർത്തുന്നത്. തിരുവനന്തപുരം പാലോട് വെറ്ററിനറി ബയളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പരീക്ഷണത്തിനായി മാസം തോറും ആയിരം മുതൽ ആയിരത്തി അഞ്ഞൂറു മുട്ടകൾ വരെ ഹാച്ചറിയിൽ നിന്നു നൽകുന്നു.

കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കൽ മാത്രമല്ല, കർഷകർക്കു ശാസ്ത്രീയമായി കാട–കോഴി, പശു, ആട് തുടങ്ങിയവയെ വളർത്താൻ പഠിപ്പിക്കാനായി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ളവ ഇവിടെയുണ്ട്.