Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുമാനത്തിന്റെ മികച്ച വഴിയൊരുക്കി അലങ്കാര മത്സ്യക്കൃഷി

lijo-paul-with-fancy-fish ലിജോ പോൾ അലങ്കാര മത്സ്യങ്ങളുമായി

അലങ്കാര മത്സ്യ വിപണന രംഗത്ത് വ‍ിജയത്തിന്റെ തേരിലേറി വയനാട് തൃക്കൈപ്പറ്റ സ്വദേശി ലിജോ പോൾ. ചെറിയ കുളത്തിൽ താൽപര്യ‍ം കെ‍ാണ്ട് ആര‍ംഭിച്ച അലങ്കാര മത്സ്യക്കൃഷിയാണ് ഇന്ന് കയറ്റുമതി നടത്തുന്നതോടെപ്പം 45 സെന്റ‍് സ്ഥലത്തോളമായി വളർന്നത്. ഒപ്പം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം ലിജോ പോളിന്റെ വളർത്തൽ കേന്ദ്രത്തിൽ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 11 വർഷങ്ങൾക്കു മുൻപ് ആരംഭിച്ച മത്സ്യക്കൃഷിയിൽ ഇന്ന് അലങ്കാരമത്സ്യങ്ങളിലെ പ്രധാനികളെല്ലാമുണ്ട്. കോയികാർപ്പ്, ഗോൾഡ് ഫിഷ്, 12 തരം ഗപ്പികൾ, ഗൗരാമി, ഓസ്കർ, സേട്ടെയിൽ തുടങ്ങിയ എല്ലാം. മത്സ്യങ്ങള‍ുടെയെല്ലാം കുഞ്ഞ‍ുങ്ങളെ  ഫാമിൽ  ഉൽപാദിപ്പിച്ച് വിൽപന നടത്തുന്നുണ്ട്. സീസണനുസരിച്ച് അലങ്കാരമത്സ്യങ്ങളോടെപ്പം ചെമ്പല്ലി, ക‍ട്‍‍ല തുടങ്ങിയവയും വളർത്തുന്നുണ്ട്.

വിദേശത്തേക്ക് കയറ്റി അയക്കുന്നതിന് സ്വന്തമായി ലൈസൻസുള്ള ലിജോ ഇപ്പോൾ ചെന്നൈ, പ‍ുണെ, ഹൈദര‍ാബാദ്, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് ഇപ്പോൾ മത്സ്യക്കുഞ്ഞുങ്ങളെ നൽകുന്നത്. കൂടാതെ കേരളത്തിലെ എല്ലായിടങ്ങളില‍ും വിതരണവുമുണ്ട്. ആഴ്ചയിൽ അഞ്ചു ദിവസവും ആയിരക്കണക്കിന് മത്സ്യക്കുഞ്ഞ‍ുങ്ങളെ കയറ്റി അയക്കുന്നുണ്ട്. എല്ലാവിധ ആധുനിക സംവിധാനങ്ങള‍ും ഉപയോഗപ്പെടുത്തിയാണ് മത്സ്യക്കൃഷിയെന്നതും മത്സ്യ സൗഹാർദ ടാങ്കുകളിലാണ് കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതെന്നതിനാലും മത്സ്യക്കുഞ്ഞുങ്ങൾക്ക് വിദേശത്തടക്കം ആവശ്യക്കാരുമേറെയാണ്.

juvenile-fish മത്സ്യക്കുഞ്ഞുങ്ങളെ കയറ്റി അയക്കാൻ കവറുകളിലാക്കിയപ്പോൾ.

കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച‍് വിൽപന നടത്തുന്നത് കൂടുതൽ ആദായകരമാണെന്നും ലിജോ പറയുന്നു. പരിസര മലീനികരണങ്ങളോ ദുർഗന്ധമോ  ഒന്നുമില്ലാത്തതും മത്സ്യക്കൃഷി കൂടുതൽ ആകർഷമാക്കുന്നു. കൂടുതൽ ശ്ര‍‍ദ്ധയോടെ നടത്തേണ്ടതാണ് കൃഷി. 178 ആധുന‍ിക ടാങ്കുകളിലാണ് ഇപ്പോൾ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത്. മത്സ്യക്കൃഷിയെ സംബന്ധിച്ച് പരിശീലനത്തിനെത്തുന്നവർക്ക്  കേരളത്തിലെല്ലായിടത്തും പരിശീലന ക്ലാസുകളിൽ ലിജോ പരിശീലനം നൽക‍ാറുണ്ട്. പുത്തൻപുരക്കൽ പൗലോസിന്റെയും സാറാമ്മയുടെയും മകനായ ലിജോ പോളിന് ഇവരുടെ സഹായവും മത്സ്യക്കൃഷിയിലുണ്ട്.