Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷരഹിതഭക്ഷണത്തിനു ഒരു കാവൽക്കാരൻ

abdhul-azeez-farm2

ആയിരക്കണക്കിനു ചുവട് പച്ചക്കറികൾ, ൈജവ നെല്ലുൽപാദനം, വിപുലമായ ഡെയറി ഫാം, മുട്ടക്കോഴിവളർത്തൽ– ഗൾഫിൽ എൻജിനീയറായിരുന്ന അബ്ദുൾ അസീസ് തൃശൂർ ജില്ലയിലെ പഴുവിൽ ഇരുപത്തഞ്ച് ഏക്കറോളം കൃഷിയിടത്തിൽ ഉൽപാദിപ്പിക്കുന്നത് വിഷരഹിത ഭക്ഷ്യവസ്തുക്കൾ മാത്രം. ഇത്രയും സ്ഥലത്ത്  നാണ്യവിളക്കൃഷിയോ മറ്റ് സംരംഭങ്ങളോ  തുടങ്ങുന്നതിനു പകരം ഭക്ഷ്യവിളകൾ ഉൽപാദിപ്പിക്കാൻ അസീസിനു പ്രേരകമായത് വിഷരഹിത ഭക്ഷണം ലഭ്യമാക്കാനുള്ള താൽപര്യം തന്നെ. എന്നാൽ താൽപര്യമുള്ളതുകൊണ്ടു മാത്രം സംരംഭം സാമ്പത്തിക സുസ്ഥിരത നേടില്ലല്ലോ.

abdhul-azeez-farm3

മുടക്കുന്ന മുതലിനു ന്യായമായ ആദായം നൽകുന്ന രീതിയിൽ അരിയും പച്ചക്കറിയുമൊക്കെ വിപണിയിലെത്തിക്കണമെങ്കിൽ വ്യക്തമായ ആലോചനയും ആശയങ്ങളും വേണം. പത്തേക്കർ കരഭൂമിയാണ് അസീസിയ ഫാമിലുള്ളത്. വിവിധ പ്ലോട്ടുകളിലായി രണ്ടേക്കറോളം സ്ഥലത്ത് ഇപ്പോൾ പച്ചക്കറി കൃഷി ചെയ്യുന്നു. ഓണക്കാലത്ത് വിളവെടുത്തു തുടങ്ങാമെന്ന കണക്കുകൂട്ടലിലാണ് ഇവ നട്ടിരിക്കുന്നത്. ബാക്കി സ്ഥലത്തും ഘട്ടംഘട്ടമായി പച്ചക്കറി തൈകൾ നടും. വർഷം മുഴുവൻ പച്ചക്കറി ഉൽപാദനം ലഭിക്കത്തക്ക വിധത്തിൽ ക്രമീകരിക്കുകയാണ് ലക്ഷ്യം. ശാസ്ത്രീയമായി നിർമിച്ച തൊഴുത്തിൽ 24 പശുക്കൾ.

ജൈവ ഉൽപാദനരീതികൾ പിന്തുടരുന്നതിനാൽ പശുക്കൾക്കു കാലിത്തീറ്റ നൽകാറില്ല. പകരം പരമാവധി പച്ചപ്പുല്ലും പിണ്ണാക്ക് മിശ്രിതവും. ഇതുവഴി ചെലവേറുമെങ്കിലും പാലിനു കൂടുതൽ വിലയും കിട്ടും. ഇവിടെ ഉൽപാദിപ്പിക്കുന്ന പാൽ മുഴുവൻ അര ലീറ്റർ പായ്ക്കറ്റുകളിലാക്കി നേരിട്ട് ഉപഭോക്താക്കളിലെത്തിക്കുന്നു. ലീറ്ററിന് 70 രൂപയാണ് വിലയെങ്കിലും വാങ്ങാനാളേറെ. ബിവി 380 ഇനത്തിൽ പെട്ട മുട്ടക്കോഴികൾ ആയിരത്തോളമുണ്ട്. ദിവസവും 500 മുട്ടവീതം ലഭിക്കും. കോഴിക്കു നൽകുന്ന തീറ്റയുെട അറുപത് ശതമാനത്തോളം വിവിധയിനം ചീരകളും മറ്റ് പച്ചിലകളും പുല്ലുമാണ്. ഇതുവഴി ഗുണനിലവാരമേറിയ മുട്ട കിട്ടുന്നു. ഒരു മുട്ടയ്ക്ക് ഏഴു രൂപ നിരക്കിലാണ് വിൽപന.

ൈജവരീതിയിലുള്ള െനല്ലുൽപാദനവും ഇവിടെയുണ്ട്. ഫാമിനു ജൈവസാക്ഷ്യപത്രം നേടുന്നതിന്റെ ഭാഗമായുള്ള പരിവർത്തനഘട്ടത്തിലാണിവർ.ഇവിടെ ഉൽപാദിപ്പിക്കുന്ന ജൈവ ഭക്ഷ്യവസ്തുക്കളുെട വിപണനത്തിനായി രണ്ട് വിപണനശാലകളാണ്  അസീസിയ ആരംഭിച്ചിരിക്കുന്നത്. എറണാകുളം പാലാരിവട്ടത്തുള്ള അസീസിയ ജൈവവിപണനശാലസംസ്ഥാനത്തെ ഏറ്റവും വലിയ ജൈവവിപണനകേന്ദ്രമാണെന്ന് അബ്ദുൾ അസീസ്്അവകാശപ്പെടുന്നു. കൂടാതെ പഴുവിലിലും ഒരു ജൈവവിപണനശാലയുണ്ട്.സ്ഥലവിലയുൾപ്പെടെ കോടികൾ മുടക്കുള്ള ഈ ഫാമിൽ നിന്ന് പെട്ടെന്നു ലാഭം നേടാൻ അബ്ദുൾ അസീസ് ആഗ്രഹിക്കുന്നില്ല. എന്നാൽ വിഷരഹിതഭക്ഷണത്തിനു ഭാവിയിലുണ്ടാകാവുന്ന ആവശ്യകത പരിഗണിക്കുമ്പോൾ ഈ മുതൽമുടക്ക് ന്യായീകരിക്കാമെന്നാണ് അദ്ദേഹത്തിന്റെപക്ഷം. ഏതായാലും കൃഷിക്കായി മുടക്കുന്ന നിക്ഷേപം മാത്രം കണക്കിലെടുത്താൽ ആദായം ഉറപ്പാക്കുന്നതിനുള്ള പല തന്ത്രങ്ങളും ഇവിടെ കാണാനാവും.  ജൈവകൃഷിയിലെ ഉൽപാദനം കുറയാതിരിക്കാൻ ശാസ്ത്രീയമായ ജൈവസമ്പ്രദായങ്ങൾ ഇവിടെ നടപ്പാക്കിവരികയാണ്. മഹാത്മാഗാന്ധി സർവകലാശാലയിലെ ജൈവകൃഷി പരിശീലനകേന്ദ്രത്തിലെ കെ.വി. ദയാലിന്റെ മാർഗനിർദേശത്തിലാണ് അസീസ് ഫാം നടത്തുന്നത്. 

abdhul-azeez-farm1

സർവകലാശാലയിൽ നിന്നുള്ള ജൈവക്കൃഷി കൺസൾട്ടന്റ് വി.എസ്. ബൈജുവിനാണ് കൃഷികാര്യങ്ങളുെട മേൽനോട്ട ചുമതല. ഈ രംഗത്ത് പുത്തൻ ആശയങ്ങൾ പരീക്ഷിക്കാൻ സർവകലാശാല ഫാം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.സംയോജിത കൃഷിരീതികളാണ് ആദായം ഉറപ്പാക്കുന്ന മറ്റൊരു തന്ത്രം. ജൈവവളമായി ചാണകവും കോഴിവളവും ഉപയോഗിക്കുന്നു.  പശുക്കളും കോഴികളും ഫാമിൽ തന്നെ ധാരാളമായി ഉള്ളതിനാൽ ആയിനത്തിൽ പണച്ചെലവ് വേണ്ടിവരുന്നില്ല. കൂലിച്ചെലവാണ് ജൈവരീതികളിലെ മറ്റൊരു അധികച്ചെലവ്. എന്നാൽ യോജ്യമായ യന്ത്രസംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഈ ചെലവും നിയന്ത്രിക്കാൻ കഴിയുന്നുണ്ടെന്ന് ബൈജു പറഞ്ഞു. മാലിന്യസംസ്കരണത്തിന്റെ പുതുമയുള്ള ഒരു മാതൃക സൃഷ്ടിക്കാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട്. ദുർഗന്ധം ആഗിരണം ചെയ്യാനുള്ള കരിയുെട ശേഷി പ്രയോജനപ്പെടുത്തി മത്സ്യ– മാംസ അവശിഷ്ടങ്ങളെ വളമാക്കിമാറ്റുന്നു. തൃശൂർ മാർക്കറ്റിലെ മൂന്നു ടണ്ണോളം മത്സ്യാവശിഷ്ടങ്ങളും സ്വന്തം ഫാമിലെ കോഴിവളവുമൊക്കെ സംസ്കരിച്ചിരുന്ന ഈ യൂണിറ്റ് ഇപ്പോൾ ശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. 

വിപണനരംഗത്തെ മികവിനുള്ള ഉദാഹരണം പാലാരിവട്ടത്തെ ജൈവവിപണനശാലതന്നെ. മഹാനഗരത്തിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനായി നേരിട്ടു കട നടത്തുകവഴി മികച്ച വിലയും ആദായവും ഫാമിലെ ഉൽപന്നങ്ങൾക്കു കിട്ടുന്നു. രണ്ടു ലക്ഷം രൂപയുെട കച്ചവടമാണ് ശരാശരി ഇവിടെ നടക്കുന്നത്. ഇതിൽ ശരാശരി ഇരുപതിനായിരം രൂപ അസീസിയ ഓർഗാനിക് ഫാമിൽ നിന്നുള്ള ജൈവ പച്ചക്കറികൾ നേടിത്തരുന്നതാണ്.ഫോൺ: 9249901466