Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈടെക് നഴ്സറി സ്ഥാപിക്കൽ 25 ലക്ഷം രൂപ ധനസഹായം

Rayirath

നഴ്സറികള്‍ക്കു സബ്സിഡി (സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ–കേരള 2017–’18ൽ നടപ്പാക്കുന്ന പദ്ധതികൾ)

ഹൈടെക് നഴ്സറി സ്ഥാപിക്കൽ (ഒന്നു മുതൽ നാലു ഹെക്ടർ വരെ): ഒന്നു മുതൽ നാലു ഹെക്ടർ വരെയുള്ള ഹൈടെക് നഴ്സറി സ്ഥാപിക്കാൻ  സ്വകാര്യമേഖലയിൽ ഒരുഹെക്ടറിന് മൊത്തം പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 10 ലക്ഷം രൂപയും പൊതുമേഖലയിൽ 100 ശതമാനമായ 25 ലക്ഷം രൂപയും ധനസഹായം. ദീർഘകാല ഫലവൃക്ഷവിളകൾ / വൃക്ഷ സുഗന്ധവിളകൾ / തോട്ടവിളകൾ / സുഗന്ധതൈല വിളകൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന 50,000 തൈകളെങ്കിലും ഒരു ഹെക്ടറിൽനിന്നു പ്രതിവർഷം  ഉൽപാദിപ്പിക്കണം. 

ഇക്കൊല്ലം പൊതുമേഖലയിൽ രണ്ടും സ്വകാര്യമേഖലയിൽ ഒന്നും ഹൈടെക് നഴ്സറിയാണ്  ലക്ഷ്യം. ചെറുകിട നഴ്സറി (ഒരു ഹെക്ടർ‌): സ്വകാര്യമേഖലയിൽ യൂണിറ്റ് ഒന്നിന് മൊത്തം പദ്ധതിച്ചെലവിന്റെ 50 ശതമാനമായ 7.5 ലക്ഷം രൂപയും പൊതുമേഖലയിൽ 100 ശതമാനമായ 15 ലക്ഷം രൂപയും ധനസഹായം. ദീർഘകാല ഫലവൃക്ഷവിളകൾ/ വൃക്ഷ സുഗന്ധവിളകൾ / തോട്ടവിളകൾ / സുഗന്ധതൈല വിളകൾ എന്നിവയുടെ മികച്ച ഗുണനിലവാരമുള്ള  25,000 തൈകളെങ്കിലും ഒരു ഹെക്ടറിൽനിന്നു പ്രതിവർഷം ഉൽപാദിപ്പിക്കണം. ഇക്കൊല്ലം പൊതുമേഖലയിൽ മൂന്നും സ്വകാര്യമേഖലയിൽ ഒന്നും ചെറുകിട നഴ്സറികളാണ് ലക്ഷ്യമിടുന്നത്.

നഴ്സറി വികസനം (നാലു ഹെക്ടർ): അക്രെഡിറ്റേഷൻ ലഭിക്കുന്നതിനായി നഴ്സറികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം.  ഒരു നഴ്സറിക്ക് പൊതുമേഖലയിൽ മൊത്തം പദ്ധതിച്ചെലവിന്റെ 100 ശതമാനമായ 10 ലക്ഷം രൂപയും സ്വകാര്യമേഖലയിൽ 50 ശതമാനമായ അഞ്ചു ലക്ഷം രൂപയുമാണ് സഹായം. ഇക്കൊല്ലം പൊതുമേഖലയിൽ രണ്ടും സ്വകാര്യമേഖലയിൽ ഒന്നും നഴ്സറികൾക്കാണ് ഇതു നൽകുന്നത്.ടിഷ്യുകൾച്ചർ യൂണിറ്റ് ശാക്തീകരണം: പൊതുമേഖലയിൽ പദ്ധതിച്ചെലവിന്റെ 100 ശതമാനമായ 20 ലക്ഷം രൂപയും സ്വകാര്യമേഖലയിൽ 50 ശതമാനമായ 10 ലക്ഷം രൂപയും ധനസഹായം.  ഇക്കൊല്ലം പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഓരോ യൂണിറ്റിനു വീതമാണ് നല്‍കുന്നത്.

വിത്തുൽപാദനം: പച്ചക്കറികളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിത്തുൽപാദനത്തിന് പൊതുമേഖലയിൽ ഹെക്ടറൊന്നിന് 35,000 രൂപ നിരക്കിൽ ധനസഹായം.  പരമാവധി അഞ്ച് ഹെക്ടർ വരെയാണ് ഒരു യൂണിറ്റിനു നൽകുന്നത്. ഇക്കൊല്ലം 100 ഹെക്ടറാണ് ലക്ഷ്യം. നടീൽവസ്തു ഇറക്കുമതി‌: വിദേശരാജ്യങ്ങളിൽനിന്നു പുതിയ വിളയിനം ഇറക്കുമതി ചെയ്യുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങൾക്കു മൊത്തം പദ്ധതിച്ചെലവിന്റെ 100 ശതമാനമായ 100 ലക്ഷം രൂപ ധനസഹായം. ഇക്കൊല്ലം ഒരു യൂണിറ്റാണ് സ്ഥാപിക്കുന്നത്.‌വിത്ത് ഉൽപാദന യൂണിറ്റ് വികസനം: സ്വകാര്യമേഖലയിൽ വിത്തുകളുടെ സംഭരണം, സംസ്കരണം, പായ്ക്കിങ് എന്നിവയ്ക്ക് മൊത്തം പദ്ധതിച്ചെലവിന്റെ 50 ശതമാനമായ 97.5 ലക്ഷം രൂപ ധനസഹായം. ഇക്കൊല്ലം സ്വകാര്യമേഖലയിൽ ഒരു യൂണിറ്റിനാണ് ധനസഹായം.പുതിയ കൃഷിത്തോട്ടങ്ങൾപഴവർഗങ്ങൾ: സ്ട്രോബറിയുടെ, സൂക്ഷ്മജലസേചന സംവിധാനമില്ലാത്ത പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറൊന്നിന് പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 50,000 രൂപ ധനസഹായം. വാഴയുടെയും കൈതച്ചക്കയുടെയും, സൂക്ഷ്മ ജലസേചന സംവിധാനമില്ലാത്ത പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറൊന്നിന് പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 35,000 രൂപ 75:25 എന്ന അനുപാതത്തിൽ (ഒന്നും രണ്ടും വർഷങ്ങളിലായി) നൽകുന്നു. ടിഷ്യുകൾച്ചർ വാഴയുടെ സൂക്ഷ്മ ജലസേചനസംവിധാനമില്ലാത്ത പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറൊന്നിന് പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 50,000 രൂപ 75 : 25 എന്ന അനുപാതത്തിൽ നൽകുന്നു.

പപ്പായയുടെ സൂക്ഷ്മജലസേചന സംവിധാനത്തോടു കൂടിയ പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറൊന്നിന് പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 80,000 രൂപ 75:25 എന്ന അനുപാതത്തിലും സൂക്ഷ്മ ജലസേചന സംവിധാനമില്ലാത്ത പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറൊന്നിന് പദ്ധതിച്ചെലവിന്റെ 50 ശതമാനമായ 30,000 രൂപ 75 :25 എന്ന അനുപാതത്തിലും നൽകുന്നു.ഇക്കൊല്ലം സൂക്ഷ്മ ജലസേചന സംവിധാനമില്ലാതെ 50 ഹെക്ടറിൽ സ്ട്രോബറി, 1000 ഹെക്ടറിൽ വാഴ, 200 ഹെക്ടറിൽ ടിഷ്യുകൾച്ചർ വാഴ, 400 ഹെക്ടറിൽ കൈതച്ചക്ക, 80 ഹെക്ടറിൽ പപ്പായ എന്നിവയുടെയും സൂക്ഷ്മ ജലസേചന സംവിധാനത്തോടുകൂടി 20 ഹെക്ടറിൽ പപ്പായയുടെയും പുതിയ കൃഷിത്തോട്ടങ്ങളാണ് ലക്ഷ്യമിടുന്നത്. ഒരു കർഷകനു  പരമാവധി നാലു ഹെക്ടർ സ്ഥലത്തേക്കാണ് ധനസഹായം. അൾട്ര അതിസാന്ദ്രതാകൃഷി: സൂക്ഷ്മ ജലസേചന സംവിധാനത്തോടുകൂടി ഫലവൃക്ഷവിളകളുടെ അൾട്ര അതിസാന്ദ്രതാ (അൾട്ര ഹൈ ഡെൻസിറ്റി) കൃഷിക്ക് മൊത്തം പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 80,000 രൂപ, 60:20:20 എന്ന അനുപാതത്തിൽ (ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങളിലായി) നൽകുന്നു. ഒരു ഗുണഭോക്താവിന് പരമാവധി നാലു ഹെക്ടറിലേക്കാണ് ധനസഹായം. ഇക്കൊല്ലം 50 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുന്നത്.

അതിസാന്ദ്രതാകൃഷി: മാവ്, ലിച്ചി, പേര, മാതളം, നാരകം, ആപ്പിൾ എന്നിവയുടെ സൂക്ഷ്മജലസേചന സംവിധാനത്തോടുകൂടിയുള്ള അതിസാന്ദ്രതാകൃഷിക്ക് ഹെക്ടറൊന്നിന് മൊത്തം പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 60,000 രൂപ, 60:20:20 എന്ന അനുപാതത്തിലും സൂക്ഷ്മജലസേചന സംവിധാനമില്ലാത്ത അതിസാന്ദ്രതാകൃഷിക്ക് ഹെക്ടറൊന്നിന് മൊത്തം പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 40,000 രൂപ, 60:20:20 എന്ന അനുപാതത്തിലും സഹായമായി നൽകുന്നു. ഒരു ഗുണഭോക്താവിന് പരമാവധി നാലു ഹെക്ടറിലേക്കാണ് ധനസഹായം. ഇക്കൊല്ലം 50 ഹെക്ടറിലേക്കാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

ദീർഘകാല ഫലവർഗങ്ങൾ: പ്ലാവിന്റെ സൂക്ഷ്മജലസേചന സംവിധാനത്തോടുകൂടിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കാൻ പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 40,000 രൂപ,  60:20:20 എന്ന അനുപാതത്തിൽ നൽകുന്നു. ഒരു ഗുണഭോക്താവിന് പരമാവധി നാലു ഹെക്ടറിലേക്കാണ് ധനസഹായം. ഇക്കൊല്ലം 200 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.