Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മട്ടുപ്പാവിലും കോഴിവളർത്തൽ

terrace-poultry-farming ഡോ. വി.കെ.പി. മോഹൻകുമാർ വട്ടംകുളം മൃഗാശുപത്രിയിലെ മട്ടുപ്പാവിൽ വച്ച കോഴിക്കൂടിനു സമീപം.

ചെലവ് അൽപം കൂടിയാലും സ്വന്തം ആവശ്യത്തിനുള്ള മുട്ട ഉൽപാദിപ്പിക്കാൻ ഒട്ടേറെ വീട്ടമ്മമാർ താൽപര്യമെടുക്കുന്നുണ്ട്. വിപണിയിൽനിന്നു തീറ്റ വാങ്ങിക്കൊടുത്ത് അഞ്ചോ ആറോ കോഴികളെ ചെറിയ കൂടുകളിൽ വളർത്തുന്ന രീതിയാണ് ഇവർക്ക് അനുയോജ്യം.

അത്യുൽപാദനശേഷിയുള്ള അതുല്യ, ബിവി–380 (ആണ്ടിൽ കുറഞ്ഞത് 300 മുട്ട) ഇനങ്ങൾ ഈ രീതിയിൽ വളർത്താമെന്നു ഡോ. വി.കെ.പി മോഹൻകുമാർ. വീട്ടുമുറ്റത്തോ അകത്തളത്തിലോ മട്ടുപ്പാവിലോ കേജുകൾ വയ്ക്കാം. നഗരങ്ങളിലും ഗ്രാമങ്ങളിൽതന്നെ സ്ഥലപരിമിതിയുള്ളവർക്കും ഈ രീതി പരീക്ഷിക്കാം.