ADVERTISEMENT

മലയാളികളുടെ ഭക്ഷണങ്ങളിൽ ചെറുതല്ലാത്തൊരു സ്ഥാനം മല്ലിയിലയ്ക്കു കൈവന്നിട്ടുണ്ട്. ബിരിയാണിയിലും സാമ്പാറിലും മല്ലിയില ഇടാൻ ഇഷ്ടപ്പെടുന്നവരേറെ. കടയിൽനിന്നു വാങ്ങുന്ന മല്ലിയിലയ്ക്കു പകരം വീട്ടിൽത്തന്നെ ചെറിയ സ്ഥലത്ത് മല്ലിയില വളർത്തിയെടുക്കാവുന്നതേയുള്ളൂ. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ചെറിയൊരു ചട്ടിയിലും വളർത്തിയെടുക്കാം. 

മല്ലി വിത്ത് കടയിൽനിന്ന് വാങ്ങാം (എല്ലാ കടയിലും ലഭ്യമാണ് ). ഒരു കൈപിടി മല്ലി വിത്ത് ഒന്ന് ഇടിച്ച് ഉടച്ചെടുക്കുക. രണ്ടു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തെടുത്തശേഷം പാകാം. ഒരു ചട്ടിയോ ഗ്രോബാഗോ ട്രേയോ നടുന്നതിനായി ഉപയോഗിക്കാം. അതിൽ നടീൽ മിശ്രിതം നിറച്ച് വിരൽ കൊണ്ട് 1 ഇഞ്ച് താഴ്ത്തി ചെറിയ കുഴിയെടുക്കാം.  കുഴികൾ തമ്മിൽ 1 സെ.മീ. അകലവും വേണം. ഈ കുഴികളിലേക്കു രണ്ടോ മൂന്നോ വിത്ത് ഇട്ട് മണ്ണ് കൊണ്ട് മൂടുക. എന്നിട്ടു വെള്ളം സ്പ്രേ ചെയാം. മണ്ണിലേക്ക് മുഴുവനായി വിത്ത് വിതറിയശേഷം മുകളിൽ മണ്ണ് വിതറിക്കൊടുത്തും മുളപ്പിച്ചെടുക്കാവുന്നതേയുള്ളൂ.

വിത്ത് പാകിയിരിക്കുന്ന ചട്ടി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കാം. മണ്ണ് ഉണങ്ങുന്നതനുസരിച്ച് വെള്ളം ഒഴിക്കാതെ സ്പ്രേ ചെയ്തുമാത്രം നൽകുക. 

25 ദിവസം ആകുമ്പോഴേക്കും മല്ലിച്ചെടി നന്നായി വളർന്നിരിക്കും. ആവശ്യത്തിന് ഉപയോഗിക്കാൻ മുകളിൽനിന്ന് ഇല മുറിച്ചെടുത്തു സൂക്ഷിക്കാം. ബാക്കിനിൽക്കുന്ന ചെടിയിൽ വീണ്ടും ഇല വരാം. പുതിയ മുളകൾ വളരുന്നത് നിൽക്കുമ്പോൾ ചട്ടിയിലെ മണ്ണ് മാറ്റി പുതിയ മിശ്രിതം നിറച്ച് അടുത്ത ബാച്ച് വിത്ത് പാകാം.

മല്ലി മുളപ്പിച്ചെടുക്കുന്ന രീതികൾ കാണാൻ വിഡിയോ ചുവടെ

English summary: Grow Coriander at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com