ADVERTISEMENT

കൂൺകൃഷിയിൽ ഒന്നര പതിറ്റാണ്ടത്തെ അനുഭവസമ്പത്തുള്ള ആലപ്പുഴ ചേർത്തല തട്ടാരുപറമ്പിൽ ഷൈജി വർഗീസിന് മികച്ച കൂൺ കർഷകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ പുതിയൊരു തുടക്കംകൂടിയാണ് സംസ്ഥാന സർക്കാർ കേരളത്തിലെ കൂൺകർഷകരുടെ മുൻപിലേക്കു വച്ചുനീട്ടുന്നത്. ഇത്തവണത്തെ കൂൺ കർഷകർക്കുള്ള അവാർഡ് നേടിയവർ കൂൺകൃഷിയുടെ ബ്രാൻഡ് അംബാസഡർമാരാകും. സംസ്ഥാനത്തെ കൂൺകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. 

വീടിനോടു ചേർന്ന് രണ്ടു നിലയുള്ള ഷെഡ്ഡ് ഒരുക്കി അതിലാണ് ഷൈജിയുടെ കൂൺ വളർത്തൽ. കൂൺ ഫ്രഷ് എന്ന വ്യാപാര നാമത്തിലൂടെ ഷൈജി തന്റെ ഫാമിൽനിന്നുള്ള കൂണും കൂണുൽപന്നങ്ങളും വിപണിയിലെത്തിക്കുന്നു. കട്‌ലേറ്റ്, സ്പ്രിങ് റോൾ, സൂപ്പ്, ചമ്മന്തിപ്പൊടി, അച്ചാർ, ടിബറ്റൻ വിഭവമായ മോമോ തുടങ്ങിയവ അവയിൽ ചിലത്. കൂടാതെ ഉൽപാദനം കഴിഞ്ഞ കൂൺ ബെഡ്ഡുകൾ ഉപയോഗിച്ച് ജൈവവള നിർമാണവും ഷൈജിക്കുണ്ട്. കൂൺകൃഷിയിൽ താൽപര്യമുള്ളവർക്ക് പരിശീലനം നൽകുന്ന വീട്ടമ്മ സമൂഹമാധ്യമങ്ങളിലൂടെയും അറിവുകൾ പങ്കുവയ്ക്കുന്നുണ്ട്.

English summary: Mushroom Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com