Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാക്ക്‌യാർഡ് ഗാർഡൻ

backyard-garden ബാക്ക്‌യാർഡ് ഗാർഡൻ

വീടിന്റെ മുൻവശം പോലെ തന്നെ മനോഹരമാകണം പിൻവശവും. ഇതിനായി അടുക്കള മുറ്റത്ത് ഒരു ബാക്ക്‌യാർഡ് ഗാർഡൻ ഒരുക്കാം.

∙ പൂന്തോട്ടത്തിനു പകരം പച്ചക്കറിത്തോട്ടവും ആകാം. അടുക്കളത്തോട്ടം ഒരുക്കുമ്പോൾ സ്ഥല ലഭ്യതയും സൂര്യ വെളിച്ചത്തിന്റെ ലഭ്യതയും ആദ്യം കണക്കിലെടുക്കണം.

∙ 500 ചതുരശ്ര അടിയിൽ കുറഞ്ഞ ഇടമാണെങ്കിൽ വലിയ മരങ്ങൾ വേണ്ട. നാരകം, കറിവേപ്പില, ഡ്വാർഫ് മുരിങ്ങ, പനിനീർ ചാമ്പ, പപ്പായ എന്നിങ്ങനെയുള്ള ചെറുമരങ്ങൾ മതി. വിശാലമാണ് പിന്നാമ്പുറമെങ്കിൽ അനുയോജ്യമായ വാഴ നടാം. പ്ലോട്ട് വലുതാണെങ്കിലും ചെറുതാണെങ്കിലും മതിലിൽ പാഷൻ ഫ്രൂട്ട്, മുന്തിരി പോലുള്ള വള്ളിച്ചെടികൾ പടർത്തി വിടാം.

∙ വെണ്ടയ്ക്ക, തക്കാളി, മുളക്, ചീര വഴുതന, ഇഞ്ചി... ഇവയൊന്നും നടാൻ ഒരുപാട് സ്ഥലമൊന്നും വേണ്ട. മുറ്റത്തിന്റെ ഒരു മൂല വേലി കെട്ടി തിരിച്ചെടുത്താൽ മതി. ഈ വേലിയിൽ പയറിന്റെ വള്ളി പടർത്തിവിട്ടാൽ ഒരു ചെറുകുടുംബത്തിനു വേണ്ട പച്ചക്കറികളായി.

∙ ജ്യാമിതീയ ഡിസൈനുകളിലാണ് ഇന്ന് പലരും ഗാർഡൻ രൂപീകരിക്കുന്നത്. ത്രികോണാകൃതിയിലോ സിഗ്സാഗ് രീതിയിലോ പല നിറങ്ങളിലുള്ളവയെ ഇടകലർത്തി നടാം.

∙ ഒരേ കുടുംബത്തിലുള്ളവ ഒന്നിച്ച് നടാതിരിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന് വഴുതനങ്ങയും തക്കാളിയും. ഒരാൾക്ക് അസുഖം വന്നാൽ അടുത്തയാൾക്കും പകരും എന്നതാണ് കാരണം.

∙ നഴ്സറികളിൽ നിന്ന് പച്ചക്കറി വിത്തും വളവും പരിചരണരീതിയും പാക്കേജ് ആയി ലഭിക്കുന്നുണ്ട്. കൂടുതൽ സ്ഥലമുള്ളവർക്ക് അടുക്കളത്തോട്ടത്തിൽ തന്നെ ചെറിയ കുളം നിർമിച്ച് മത്സ്യകൃഷിയും ആകാം.

വിവരങ്ങൾക്ക് കടപ്പാട്: അബ്ദുൾ കലാം, ലാൻഡ്സ്കേപ്പ് കൺസൽറ്റന്റ്, ജിസിസി ലാൻഡ്സ്കേപ്സ് ആൻഡ് എക്സ്പോർട്ട്സ്, കൊച്ചി

Your Rating: