Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂന്തോട്ടം കൺകണ്ട ഔഷധം

najma-majeed നജ്മ മജീദ്

ഒരാളുടെ രോഗാവസ്ഥയിൽ പൂക്കൾ നൽകുന്ന ആശ്വാസം എത്രത്തോളം വലുതാണെന്നു നജ്മ മജീദ് നമ്മെ ബോധ്യപ്പെടുത്തുന്നു. എറണാകുളം എടവനക്കാട് കൊല്ലിയിൽ വീട്ടിൽ സിനിമാനടനായ മജീദിന്റെ ഭാര്യ നജ്മ തന്റെ ആരോഗ്യത്തിലും അനാരോഗ്യത്തിലുമെല്ലാം സമയം ചെലവിടുക ചെടികൾക്കൊപ്പമാണ്. 10 വർഷങ്ങൾക്കു മുൻപു മൂന്നു സങ്കീർണ ശസ്ത്രക്രിയകൾ, അതിൽ ഒരെണ്ണം തലച്ചോറിലും. എല്ലാം മുഴകൾ നീക്കം ചെയ്യാനായി. ആരുടെയും ജീവിതത്തിൽ നിരാശയും ദുഃഖവും നിറയ്ക്കുന്ന സാഹചര്യം നേരിട്ട് സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനായത് ചെടികളുടെ പരിപാലനം ദിനചര്യയാക്കിയതുകൊണ്ടെന്നു നജ്മ.

ചെറുപ്പം മുതൽ നജ്മയ്ക്കു പൂച്ചെടികൾ ജീവനാണ്. വിവാഹശേഷം വീടിന്റെ പൂമുഖത്ത് ഉദ്യാനം തയാറാക്കി പരിപാലിച്ചുപോരുന്നു. പിന്നീട് ഉദ്യാനം വീടിന്റെ വശങ്ങളിലും പുറകിലുമെല്ലാം വ്യാപിപ്പിച്ചു. ഇവരുടെ ഉദ്യാനത്തിൽ കേരളത്തിൽ വളർത്താൻ യോജിച്ച എല്ലാത്തരം അലങ്കാരച്ചെടികളുമുണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴെല്ലാം ഗാർഡൻ നഴ്സറികളിൽനിന്നു പുതിയ തരം ചെടികൾ വാങ്ങും. ബൊഗേൻവില്ല, അഡീനിയം, ഓർക്കിഡ്, കള്ളിച്ചെടികൾ എന്നിവയാണ് ഏറ്റവും പ്രിയം. ദിനചര്യയിൽ വീട്ടുജോലി കഴിഞ്ഞാൽ മിച്ചം സമയം മുഴുവനും ഉദ്യാനപരിപാലനത്തിനു നജ്മ വിനിയോഗിക്കും. നട്ടുവളർത്തിയ ഓരോ ചെടിയും പൂവിടുമ്പോഴുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാനാവുന്നില്ല ഈ വീട്ടമ്മയ്ക്ക്. ബോൺസായ് പരിപാലനം, ഗ്രാഫ്റ്റിങ് എന്നിവയും വിജയകരമായി പരീക്ഷിച്ചു വരുന്നുണ്ട്.

ഫോൺ: 94464 63533

Your Rating: