Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വളർച്ചയനുസരിച്ചു വളം

anthurium-flower ആന്തൂറിയം

പൂന്തോട്ടത്തിൽ ഈ മാസം

ആന്തൂറിയത്തിനു ജൈവവളവും രാസവളവും ചേർക്കാം. പച്ചച്ചാണകസ്ലറി, കടലപ്പിണ്ണാക്ക് പുളിപ്പിച്ചു കിട്ടുന്ന തെളി, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവ ആന്തൂറിയത്തിനു ചേര്‍ക്കാം. നേരിയ അളവിൽ 19–19–19 വളം 2 ഗ്രാം ഒരു ലീറ്റർ വെളളത്തിൽ എന്ന കണക്കിന് ആഴ്ചയിൽ ഒരു തവണ നൽകാം. നീർവാർച്ച നന്നാകണം. ഡൈത്തേൻ എം–45 കുമിൾനാശിനി 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്താൽ ആന്ത്രാക്നോസിനെ നിയന്ത്രിക്കാം.

ഓർക്കി‍ഡ്
നിലത്തു വളരുന്ന ഓർക്കിഡുകൾക്ക് സാധാരണ ജൈവവളങ്ങളാണ് ശുപാർശ ചെയ്യുന്നത്. എന്നാൽ കരുത്തു കുറവാണെങ്കിൽ നേരിയ അളവിൽ 19–19–19 വളം ചേർക്കുന്നതു കൊള്ളാം. ചട്ടികളിൽ വളർത്തുന്ന ഹാങ്ങിങ് വിഭാഗങ്ങൾക്ക് വളര്‍ച്ചയനുസരിച്ചാണു വളം. കായിക വളർച്ചാ സമയത്ത് എൻപികെ 3:1:1 എന്ന അനുപാതത്തിലുള്ള മിശ്രിതമാണ് തളിക്കുക. ഇതിന്റെ മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ലായനിയുണ്ടാക്കി സ്പ്രേ ചെയ്യാം. ഈ അനുപാതത്തിൽ ഖരദ്രാവകരൂപത്തിലുള്ള വളങ്ങള്‍ നൽകാം. പുഷ്പിക്കുന്ന കാലത്ത് 1:2:2 മിശ്രിതം നൽകണം. അളവ് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന്. സാധാരണ ആഴ്ചയിൽ രണ്ടു തവണ വളലായനി തളിക്കാം.

റോസ്
നന്നായി പ്രൂണിങ് നടത്തണം. തടം തുറന്ന് ജൈവവളവും രാസവളവും ചേര്‍ക്കണം. കുമിൾരോഗങ്ങളെ നിയന്ത്രിക്കാൻ ബ്ലിട്ടോക്സ് മൂന്നു ഗ്രാം ഒരു ലീറ്റർ വെളളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യണം.

മാരിഗോൾഡ്, സീനിയ, ആസ്റ്റർ ഡയാന്തസ്, പെറ്റൂണിയ, ഡാലിയ മുതലായവയുടെ വിത്തു മുളപ്പിക്കുന്നതിനും തൈകൾ നടുന്നതിനും ഈ മാസം യോജ്യം.

Your Rating: