Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരങ്ങൾ മുറ്റം നിറയെ

hydroponics ഹൈഡ്രോപോണിക്സ്

മരങ്ങൾ വെട്ടി മാറ്റി കടൽത്തീരം പോലെ പരന്നു കിടക്കുന്ന മുറ്റമൊരുക്കുക എന്ന ആശയം മാറി. സ്ഥലം പാഴാക്കാതെ മരങ്ങൾ വച്ചുപിടിപ്പിച്ചു തണലിടത്തിൽ കളിസ്ഥലവും പാർക്കിങ് ഏരിയയും നിർമിക്കുന്നതാണു പുതിയ രീതി.

∙ ഗെയ്റ്റ് മുതൽ പോർച്ച് വരെയുള്ള ഡ്രൈവ് വേ, ഔട്ട്ഡോറിലെ സിറ്റിങ് സ്പേസ് ഇവിടെയെല്ലാം മരങ്ങൾ ചിട്ടയായി നട്ടുപ്പിടിപ്പിക്കാം.

∙ ഹൈഡ്രോപോണിക്, എയറോപോണിക് എന്നീ ഹൈടെക് കൃഷിരീതികൾ മണ്ണും ചെളിയും പുരളാൻ ആഗ്രഹമില്ലാത്തവർക്ക് യോജിച്ചതാണ്.

∙ ഹൈഡ്രോപോണിക് രീതിയിൽ മണ്ണിലല്ല, മറിച്ച് പിത്ത്, ക്ലേ പെബിൾസ് ഇവയിലാവും ചെടിയുടെ വേര് പിടിച്ചു നിൽക്കുക. ഒരു സപ്പോർട്ട് മാത്രമാണ് ഇവ നൽകുക. വളവും മിനറൽസും ചേർത്ത വെള്ളമാണ് ചെടിയെ വളരാൻ സഹായിക്കുക.

∙ വായു നിറച്ച ചേമ്പറിൽ ചെടി വളർത്തുന്ന രീതിയാണ് എയറോപോണിക്. ചെടിയുടെ വളർച്ചക്ക് ആവശ്യമുള്ള ന്യൂട്രിയന്റ്സ് വായുവിൽ കലർത്തിയിരിക്കും. ഈ രണ്ടുരീതികളിലും പ്രഫഷനൽ പരിശീലനം ലഭിച്ച ആളുകളുടെ സഹായം വേണ്ടി വന്നേക്കാം.

വിവരങ്ങൾക്ക് കടപ്പാട്: അബ്ദുൾ കലാം, ലാൻഡ്സ്കേപ്പ് കൺസൽറ്റന്റ്, ജിസിസി ലാൻഡ്സ്കേപ്സ് ആൻഡ് എക്സ്പോർട്ട്സ്, കൊച്ചി