ADVERTISEMENT

ഭൂരിഭാഗം ആളുകളും വെറുക്കുന്ന ജീവികളാണ് തെരുവുനായ്ക്കൾ. അതുകൊണ്ടുതന്നെ കാര്യമായ പരിചരണമോ ഭക്ഷണമോ മരുന്നുകളോ അവയ്ക്ക് ലഭിക്കാറില്ല. അത് അവയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിശൈത്യത്തിന്റെ പിടിയിലായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരുവുനായ്ക്കൾക്കുവേണ്ടി വീട് നിർമിച്ച് ശ്രദ്ധേയമായിരിക്കുകയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഒരു കെട്ടിട സമുച്ചയം. കെട്ടിടത്തിനു ചുറ്റും ഒട്ടേറെ നായ്ക്കൾ അലഞ്ഞു നടക്കാറുണ്ട്. ഈ അതിശൈത്യകാലത്ത് അവയ്ക്ക് മഞ്ഞും തണുപ്പും ഏൽക്കരുതന്നെ ചിന്തയോടെയാണ് ‘നായ്‌വീടു’കൾ സ്ഥാപിച്ചിരിക്കുന്നത്. 

കമ്പിവലകൊണ്ട് നിർമിച്ചിരിക്കുന്ന കൂടിനു പ്ലാസ്റ്റിക് കൊണ്ടുള്ള കൃത്രിമ പുല്ല് ഉപയോഗിച്ചാണ് മേൽക്കൂര വച്ചിരിക്കുന്നത്. അകത്ത് കമ്പിളി വിരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നായ്ക്കൾക്ക് സുഖമായി ഇതിനുള്ളിൽ കിടക്കാം. 

English summary: A society complex in Ghaziabad has built dog houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com