Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനുള്ളിലെ മൽസ്യാവതാരങ്ങൾ

fancy-fish

ഓമന മൃഗങ്ങളും പക്ഷികളോടും മാത്രമല്ല അലങ്കാര മൽസ്യങ്ങളും വീടകങ്ങളുടെ ഭാഗമായി മാറുകയാണ്. അക്വേറിയങ്ങൾ അലങ്കരിക്കാത്ത വീടുകളും ഫ്ലാറ്റുകളും നന്നേ കുറവ്. ഓസ്കർ, സോഡ്, ഗപ്പി, ഗോൾഡ് ഫിഷ്, ഫൈറ്റർ എന്നിവയാണു കൊച്ചിയിലെ സ്വീകരണ മുറികൾക്കു പ്രിയങ്കരം.. ദേഹത്തു ചുവപ്പും മുതുകിൽ വെളുപ്പു നിറവുമുള്ള ഫയർ റെഡ്, ദേഹത്ത് പുള്ളിക്കുത്തുകളുള്ള ടൈഗർ, ചെമ്പു ഷെയ്ഡ് ഉള്ള കോപ്പർ, ഓഫ് വൈറ്റ് നിറമുള്ള ദേഹത്തു ചുവന്ന വരകളുള്ള അൽവിനോ എന്നീ ഓസ്കർ ഇനങ്ങൾ കൊച്ചിയിലുണ്ട്..

ഇവ മുട്ടയിടുന്ന ഇനങ്ങളാണ്. 72 മണിക്കൂറിനുള്ളിൽ മുട്ടവിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരും. 22-30 ദിവസത്തിനുള്ളിൽ ഒരിഞ്ചു നീളമെത്തും. പിന്നീടു തരിത്തീറ്റയാണു നൽകുക. രണ്ടിഞ്ചു മുതൽ മുകളിലേക്കു നീളമെത്തിയാൽ ഇവയെ വാങ്ങി വളർത്താനാകും.ഗപ്പി, മോളി, സോഡ് തുടങ്ങിയ ഇനങ്ങൾ പ്രസവിക്കുന്നവയാണ്. ഒറ്റ പ്രസവത്തിൽ ഗപ്പിക്ക് 20 മുതൽ 40 വരെയും സോഡിന് 60 വരെയും കുഞ്ഞുങ്ങളുണ്ടാകും. 28 ദിവസത്തെ ഇടവേളയിൽ ഇവർ പ്രസവിക്കുമ്പോൾ, മുട്ടയിടുന്നവയുടെ പ്രജനനം മാസത്തിൽ രണ്ടുതവണയാണ്.