Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിവിൽ സർവീസ് പരീക്ഷയിലെ കംപൽസറി മലയാളം

വിദ്യാഭ്യാസത്തിന്റെ മീഡിയം ഇംഗ്ലീഷ് ആയതിനു ശേഷം മലയാള ഭാഷ തെറ്റുകൂടാതെ എഴുതുവാനും വായിക്കുവാനും അറിയാവുന്നവരുടെ എണ്ണത്തിൽ താരതമ്യേന കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ പല മത്സരപരീക്ഷകളിലും മലയാളം ഇന്നൊരു പ്രധാന വിഷയമാണ്. സിവിൽ സർവീസിന്റെ കാര്യവും വ്യത്യസ്ഥമല്ല. സിവിൽ സർവീസ് പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികളും നിർബന്ധമായും പാസാകേണ്ട വിഷയമാണ് കംപൽസറി പേപ്പർ. മലയാളം ഉൾപ്പെടെ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 22 പേപ്പറുകളാണ് കംപൽസറി ലാംഗ്വേജ് പേപ്പറുകളിൽ വരുക. അതിനാൽ സിവിൽ സർവീസ് പരീക്ഷയ്ക്കൊരുങ്ങുന്ന ഓരോ മലയാളിയും നിർബന്ധമായി നേരിടേണ്ട ഒരു വിഷയമാണ് കംപൽസറി മലയാളം. 

പലപ്പോഴും ഈ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം നമ്മൾ കൊടുക്കാറില്ല. എന്നാൽ കംപൽസറി ലാംഗ്വേജ് പാസായെങ്കിൽ മാത്രമെ സിവിൽ സർവീസ് പരീക്ഷയിലെ മറ്റ് പേപ്പറുകൾ മൂല്ല്യ നിർണ്ണയം ചെയ്യുകയുള്ളു. ഈ വിഷയം പഠിക്കാൻ പ്രത്യേകിച്ച് പുസ്തകങ്ങളൊന്നുമില്ലാത്തത് ഉദ്യോഗാർത്ഥികളെ കുഴയ്ക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് പ്രശസ്ത സിവിൽ സർവീസ് പരിശീലകനും ഗ്രന്ഥകാരനുമായ ജോബിൻ എസ് കൊട്ടാരത്തിന്റെ സിവിൽ സർവ്വീസ് പരീക്ഷയിലെ കംപൽസറി മലയാളം എന്ന പുസ്തകത്തിന്റെ പ്രസക്തി.

കംപൽസറി ലാംഗ്വേജിൽ ഒരാൾ വിജയിക്കണമെങ്കിൽ കുറഞ്ഞത് 25 ശതമാനം മാർക്ക് നേടിയിരിക്കണമെന്ന് 2016 ലെ സിവിൽ സർവീസ് പരീക്ഷയുടെ നോട്ടിഫിക്കേഷനിൽ യു.പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്. മലയാളം ഒഴുക്കോടെ കൈകാര്യം ചെയ്യാനുള്ള കഴിവായിരിക്കും പരീക്ഷയിൽ പരിശോദിക്കുക. സിവിൽ സർവീസ് പരീക്ഷയ്ക്കൊരുങ്ങുന്നവരെ ഇതിന് പ്രാപ്തരാക്കുക എന്നതാണ് സിവിൽ സർവ്വീസ് പരീക്ഷയിലെ കംപൽസറി മലയാളം എന്ന പുസ്തകത്തിന്റെ ലക്ഷ്യം.

ഇംഗ്ലീഷ്– മലയാളം വിവർത്തനം, മലയാളം ഇംഗ്ലീഷ് വിവർത്തനം, അർത്ഥ വ്യത്യാസങ്ങൾ, വിപരീതപദങ്ങൾ, പര്യായപദങ്ങൾ എന്നിവയൊക്കെ പുസ്തകത്തിൽ ചർച്ച ചെയ്യുന്നു. വിവഡോൾഫിൻ ബുക്സ് ഇന്ത്യ മീഡിയ ഗ്രൂപ്പാണ് പ്രസാധകർ. ഫോൺ– 9447874887