Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം ജീവിതം പഠിപ്പിക്കുന്നു!

ഓരോ മരണവും ജീവിച്ചിരിക്കുന്നവരെ പലതും പഠിപ്പിക്കുന്നുണ്ട്. മരണങ്ങളുടെയും ജീവിതങ്ങളുടെയും കഥ പറയുന്ന മെഡിക്കൽ മിസ്റ്ററി നോവലാണ് 'ദ ഡെഡ് ഷാൽ ടീച്ച് ദ ലിവിങ്'. മലയാളി ഡോക്ടറായ രവി മാത്യു തന്റെ അനുഭവങ്ങളിൽ നിന്നു പ്രചോദനമുൾക്കൊണ്ട് സംഭവിക്കാൻ സാധ്യതയുള്ള യാഥർത്ഥ്യങ്ങളെ ഭാവനയുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് നോവലിൽ. 

മെഡിസിൻ പഠനകാലം മുതലുള്ള തന്റെ അനുഭവങ്ങളെയും ചിന്തകളെയും രസകരമായി ചേർത്തുവച്ചിരിക്കുകയാണ് നോവലിൽ. ആരോഗ്യ മേഖലയിലും നല്ലതും ചീത്തയുമായ മനുഷ്യരുണ്ട്. എല്ലാ ഡോക്ടറുമാരും ഈശ്വരന്‍മാരോ എല്ലാ നേഴ്സുമാരും മാലാഖമാരോ അല്ലെന്നും ഏത് മേഖലയിലും എന്ന പോലെ നല്ലവരും അല്ലാത്തവരുമായ മനുഷ്യർ എല്ലാ മേഖലയുമെന്ന പോലെ ഈ മേഖലയിലുമുണ്ടെന്നും നോവൽ പറഞ്ഞുവയ്ക്കുന്നു. ഓസ്ട്രേലിയൻ പശ്ചാത്തലത്തിലാണ് നോവൽ രചിച്ചിരിക്കുന്നത്. 

മരിച്ചവർ ജീവനുള്ളവരെ പഠിപ്പിക്കുന്നു. ഓരോ പോസ്റ്റ്മോർട്ടം ചെയ്യുമ്പോഴും ഡോക്ടർമാരും ചിലതൊക്കെ പഠിക്കുന്നുണ്ട്. പല പോസ്റ്റുമോർട്ടങ്ങളെകുറിച്ചും നോവലിൽ വിവരിക്കുന്നുണ്ട്. അവയൊക്കെയും സംഭവിക്കാൻ സാധ്യതയുള്ളവയാണ്. എന്നാൽ അവയൊന്നും ലീഗൽ പോസ്റ്റുമോർട്ടങ്ങളല്ല. ഇത് മരണത്തെയും ജീവിതത്തെയും കുറിച്ച് വായനക്കാരനെയും പലതും പഠിപ്പിക്കുന്നു. 

ഇന്ത്യൻ പശ്ചാതലത്തിലുള്ള ഒരു ഡോക്ടർ വെസ്റ്റേൺ മേഖലയിൽ നേരിടാൻ സാധ്യതയുള്ള പ്രശ്നങ്ങളും നോവലിൽ തെളിഞ്ഞുകാണം. മിസ്റ്ററികളും, സസ്പൻസും, നർമ്മവുമെല്ലാം ഇടകലർന്ന നോവൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാമെന്നുറപ്പ്. 

സ്വന്തം നാട്ടിൽ നിന്നു മറ്റൊരിടത്ത് എത്തിപ്പെടുമ്പോൾ ഉള്ള അമ്പരപ്പും, സാംസ്കാരിക വ്യത്യാസങ്ങളുമൊക്കെ രസകരമായി നോവൽ കൈകാര്യം ചെയ്യുന്നു. ആമസോണിൽ ആണ് പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത്. ആർ എം കുരീക്കാട്ടിൽ എന്നോ 'ദ ഡെഡ് ഷാൽ ടീച്ച് ദ ലിവിങ്' എന്ന പുസ്തകത്തിന്റെ പേരോ തിരഞ്ഞാൽ പുസ്തകം നിങ്ങളുടെ വിരൽ തുമ്പിൽ എത്തും. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review