Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിഷിന്റെ അടുത്ത പുസ്തകത്തില്‍ സീതാദേവി പോരാളി

amish-new-books സീത: വാരിയര്‍ ഓഫ് മിഥില എന്നാണ് പുതിയ പുസ്തകത്തിന്റെ പേര്.

യുവ ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ അമിഷ് ത്രിപാഠി തന്റെ രാമചന്ദ്ര സീരിസിലെ അടുത്ത  പുസ്തകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. 

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമായി ചേര്‍ന്നുള്ള ദീര്‍ഘനേര ഫേസ്ബുക് ലൈവിലൂടെ ആയിരുന്നു അമിഷ് പുതിയ പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. സിയോണ്‍ ഓഫ് ഇക്ഷ്വാഖു ആയിരുന്നു രാമചന്ദ്രസീരിസിലെ ആദ്യ പുസ്തകം. വില്‍പ്പനയില്‍ വന്‍തരംഗമാണ് പുസ്തകം സൃഷ്ടിച്ചത്. 

രണ്ടാം പുസ്തകത്തിന്റെ പേര് സീത: വാരിയര്‍ ഓഫ് മിഥില എന്നാണ്. തന്റെ മനസിലെ സീത  പോരാളിയാണെന്നാണ് അമിഷ് പറയുന്നത്. ദുര്‍ഘടമായ നിരവധി സാഹചര്യങ്ങളെ അതിജീവിച്ച് പോരാടുന്ന ധീരവനിത. അല്ലാതെ ഭര്‍ത്താവിന്റെ ആജ്ഞകള്‍ അനുസരിച്ച് കഴിയുന്ന സാധാരണ സ്ത്രീ അല്ല. വാത്മീകിയുടെ അദ്ഭുത് രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമിഷ് അടുത്ത നോവല്‍ എഴുതുന്നത്. 

സീതയുടെ സപ്പോര്‍ട്ടിംഗ് ക്യാരക്റ്റര്‍ ആയി മാത്രമാണ് രാമന്‍ വരുന്നത്. യുദ്ധഭൂമിയില്‍ പോരാളിയായി മാറുന്നത് സീതയാണ്. വനിതകള്‍ക്കെതിരെ തുടര്‍ച്ചയായി അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രസക്തമാണ് അമിഷിന്റെ ആശയം. മെയ് മാസം അവസാനത്തോടെയാകും പുസ്തകം റിലീസ് ചെയ്യുക. സിയോണ്‍ ഓഫ് ഇക്ഷ്വാകു പ്രസിദ്ധീകരിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് പരമ്പരയിലെ രണ്ടാമത്തെ പുസ്തകം വരുന്നത്. 

അഞ്ച് പുസ്തകങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മൂന്ന് പുസ്തകങ്ങളില്‍ രാമന്റേയും സീതയുടേയും രാവണന്റേയും കഥകളാണ് പറയുന്നത്. 

Your Rating: