Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്ങമ്പുഴയുടെ മുഴുവൻ കൃതികളും ഓൺലൈനിലാക്കി പേരമകൻ

changampuzha-harikumar

‘രമണനി’ൽ മുത്തച്ഛൻ എഴുതിയിട്ടുണ്ട്, ‘ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ തുരുതുരെ പൂമഴയായി പിന്നെ’യെന്ന്. ഹരിയുടെ മനസിലും തുരുതുരെ മുത്തച്ഛന്റെ കവിത പെയ്യുകയാണ്. മലയാളിയുടെ ഹൃദയത്തിൽ ഭാവകാവ്യങ്ങൾ കൊണ്ട് ഇടംപിടിച്ച മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ് ഈ മുത്തച്ഛൻ. കവിയുടെ മകൻ ശ്രീകുമാറിന്റെ മകനാണു ഹരിയെന്ന ഹരികുമാർ ചങ്ങമ്പുഴ. 

എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ മലയാളം പ്രഫസറായ ഹരികുമാർ, ചങ്ങമ്പുഴ എഴുതിയ മുഴുവൻ കൃതികളും സമാഹരിച്ചു വെബ് പോർട്ടൽ തയാറാക്കിയിരിക്കുകയാണ്.എംജി സർവകലാശാലയുടെ സഹായത്തോടെയാണു  www.changampuzha.com എന്ന വെബ് പോർട്ടൽ തയാറാക്കിയിരിക്കുന്നത്.  

22നു കൊച്ചിയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.