Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹിത്യകാരൻ കെ പാനൂർ അന്തരിച്ചു

k-panoor

പ്രമുഖ സാഹിത്യകാരനും പൗരാവകാശ പ്രവർത്തകനുമായ കെ.പാനൂർ (84) അന്തരിച്ചു. കേരളത്തിലെ ആഫ്രിക്ക ഉൾപ്പെടെയുള്ള കൃതികളുടെ കർത്താവാണ്. കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കവി, ഉപന്യാസകാരൻ എന്നീ നിലകളിൽ വിദ്യാർഥി കാലം തൊട്ടേ സജീവമായിരുന്നു. കുഞ്ഞിരാമൻ പാനൂരാണു കെ. പാനൂർ എന്ന തൂലികാനാമം സ്വീകരിച്ചത്.

റവന്യു വകുപ്പിൽ ജീവനക്കാരനായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി, ആദിവാസി ക്ഷേമ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കാൻ സ്വയം തയാറാവുകയായിരുന്നു. ഔദ്യോഗിക പ്രവർത്തനങ്ങൾക്കിടെ തിരിച്ചറിഞ്ഞ സത്യങ്ങൾ തുറന്നു കാട്ടുന്ന പുസ്തകമാണു കേരളത്തിലെ ആഫ്രിക്ക. കേരളത്തിലെ ആദിവാസികളുടെ ദുരിത ജീവിതം അതു വരച്ചുകാട്ടി. മലനാടിന്റെ സൗന്ദര്യത്തെ മറപിടിച്ച് മലനാട്ടിലെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗത്തോടുള്ള യുദ്ധമാണ് കെ. പാനൂരിന്റെ ‘കേരളത്തിലെ ആഫ്രിക്ക‘. വയനാടിന്റെ ഭംഗിയും ആജനതയോടുള്ള നിന്ദയും തുറന്നെഴുതിയ ഈ ഗ്രന്ഥം അന്നത്തെ സര്‍ക്കാര്‍ കണ്ടുകെട്ടി. വയനാടിന്റെ ചരിത്രത്തെ കുറിച്ച് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും സമഗ്രമായ പഠനമാണ് കേരളത്തിലെ ആഫ്രിക്ക.

ഹാ നക്സൽ ബാരി, കേരളത്തിലെ അമേരിക്ക എന്നിവയും ശ്രദ്ധേയ കൃതികളാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, രാമാശ്രമം അവാർഡ് എന്നിവ ലഭിച്ചു.

മോഹൻലാലിനെ നായകനാക്കി 1985ൽ പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘ഉയരും ഞാൻ നാടാകെ’ എന്ന സിനിമയുടെ മൂലകഥ ‘കേരളത്തിലെ ആഫ്രിക്ക’യായിരുന്നു.  

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം