Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അമ്മമരം' നോവൽ പ്രകാശനം ചെയ്തു

Ammamaram-Book-Release

​സംവിധായകനും എഴുത്തുകാരനുമായ സോഹൻ ലാലിന്റെ 'അമ്മമരം' എന്ന പുതിയ നോവൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ഫോർത് എസ്‌റ്റേറ്റ് ഹാളിൽ വച്ചു പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രനാണ് പ്രകാശനകർമം നിർവഹിച്ചത്.

Ammamaram cover

പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു പുസ്തകം ഏറ്റു വാങ്ങി. സംവിധായകരായ ശശി പരവൂർ , ഡോ.ബിജു​, ​ ​നിരൂപകരായ എം.എഫ് .തോമസ് , വിജയകൃഷ്ണൻ , വി .കെ .ജോസഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ​'അമ്മമരം'​ ഡോ. എ .പി .ജെ അബ്ദുൾകലാമുമായുള്ള ഇ-മെയിൽ ആശയവിനിമയത്തിലൂടെ രൂപപ്പെട്ടതാണെന്നു സോഹൻ ലാൽ പറഞ്ഞു. ഈ നോവലിനെ ആസ്പദമാക്കിയുള്ള ചലച്ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ​

Your Rating: