Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാന്താക്ലോസ് സാങ്കൽപിക കഥാപാത്രമല്ല, ഇതാ തെളിവ്!

santa-secret

ക്രിസ്തുമസ് കാലം അടുത്തതോടെ ഇനി നാടെങ്ങും സന്താമാരെ കൊണ്ട് നിറയും. തിരുപ്പിറവിയുടെ സന്ദേശവുമായി എത്തുന്ന സാന്താ ക്ലോസിനെ സ്നേഹത്തോടെ ക്രിസ്തുമസ് പാപ്പാ എന്നു വിളിക്കുമ്പോഴും അതൊരു സാങ്കൽപിക കഥാപാത്രം മാത്രമല്ലേ എന്ന സംശയം ഇന്നും തുടരുന്നുണ്ട്.

എന്നാൽ സാന്താ ക്ലോസ് ഒരു കെട്ടുകഥയല്ല മറിച്ച് അങ്ങനെ ഒരാൾ യഥാർതഥത്തിലുണ്ട് എന്നാണ് പോർട്ടലൻഡുകാരനായ ടെയ്ലര്‍ സ്റ്റെൻസന്റെ വാദം. ഇതിനുള്ള കൃത്യമാായ തെളിവുൾ നൽകുന്ന 'ദെയർ ഈസ് സേർട്ടൺലി എ സാന്താ' എന്ന ഒരു പുസ്തകവും സ്റ്റെൻസൺ എഴുതി. ഭൂമിയിലെ ഏറ്റവും വലി രഹസ്യങ്ങളിലൊന്നാണ് സാന്താ ക്ലോസുമായി ബന്ധപ്പെട്ടത് എന്ന് അദ്ദേഹം പറയുന്നു.

തന്റെ കുടുംബത്തിലെ കുട്ടികൾ സാന്തയുടെ കഥകൾക്കു പിന്നിലെ സത്യത്തെക്കുറിച്ചുള്ള സംശയങ്ങൾ ചോദിച്ചു തുടങ്ങിയതോടെയാണ് രഹസ്യത്തിന്റെ ചുരുളഴിക്കാൻ സ്റ്റെൻസൺ ഇറങ്ങി പുറപ്പെട്ടത്. യഥാർത്ഥത്തിൽ സാന്താ എന്നൊരാൾ ഉണ്ടോ എന്നു കണ്ടെത്താനുള്ള ഉപകരണം എന്ന നിലയ്ക്കാണ് ഒട്ടേറെ രഹസ്യങ്ങളടങ്ങിയ പുസ്തകം എഴുതിയിരിക്കുന്നത്. സാന്തയുടെ രഹസ്യം വെളിവാകുമെന്ന് ഉറപ്പു നൽകുന്ന പുസ്തകം ആദ്യം മാതാപിതാക്കളാണ് വായിക്കേണ്ടത് എന്ന് സ്റ്റെൻസൺ പറയുന്നു. സങ്കൽപ്പങ്ങളുടേയോ വിശ്വാസങ്ങളുടേയോ ബലത്തിലല്ല നേരെ മറിച്ച് ഏറെ വ്യക്തവും അത്ഭുതജനകവുമായ രീതിയിലാണ് പുസ്തകം രഹസ്യം വെളിവാക്കുന്നത് എന്ന് എഴുത്തുകാരൻ അവകാശപ്പെടുന്നു.

പുസ്തകത്തിന് ഇതു വരെ ലഭിച്ചത് അനുകൂലമായ പ്രതികരണങ്ങൾ മാത്രമാണ്. എന്നാൽ സാന്താ ക്ലോസിനെക്കുറിച്ചുള്ള അതീവ രഹസ്യങ്ങളുടെ കലവറ തുറക്കുന്ന ഒന്ന് എന്നതുകൊണ്ടു തന്നെ പുസ്തകത്തിന്റെ ഉള്ളടക്കത്തെ പറ്റി കൃത്യമായി വിവരിക്കാൻ സ്റ്റെൻസൺ തയ്യാറാകുന്നില്ല. പകരം ഒരൊറ്റ കാര്യം മാത്രം സ്റ്റെൻസൺ ഉറപ്പു നൽകുന്നു. തീർച്ചയായും ഒരു സാന്തായുണ്ട് !