Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുതുകൾ

poem-dont-do-it

ഇരുന്ന് കാലാട്ടരുത്

പാലൂട്ടിത്തൊട്ടിലാട്ടീ ജനി മുതൽ വിഷയാ-

സക്തി; തായാട്ടു കാട്ടാൻ

വാലാട്ടിക്കാത്തുനിൽപ്പാ,യരുതുക, ളൊരു കീ-

റോല കൊണ്ടാട്ടെ നോവാൻ

മേലെറ്റീലാ വിവേകം-ഗുരുവര! കലഹി-

ക്കായ്ക, നിൻ നേർക്കിരിക്കേ

കാലാട്ടിപ്പോകി, ലൽപ്പാഭ്യസനചപലനാ-

മെന്റെ ഞാനെന്ന ഭാവം!

ഇട്ട ഷർട്ടിന്റെ ബട്ടനുകൾ തുറന്നിടരുത്

അൽപ്പായുസ്സുകളായ് കുടുക്കുകൾ പൊഴി,

ഞ്ഞേറെത്തുറന്നുള്ളൊരെൻ

കുപ്പായത്തൊടലോഹ്യമോ? സദഭിജോ-

താചാര്യ! ഞാൻ പ്രാകൃതൻ;

ഇപ്രായത്തിലുമിന്ദ്രിയക്കറ വീഴും

മാർ മൂടുമെൻ ചട്ടമേൽ

തപ്പായ് ‘തയ്ച്ചവ’നിട്ടതില്ലൊരു കൊളുത്ത്

എന്തേ കയർക്കാത്തു നീ?

ഉടുത്ത മുണ്ട് എടുത്തു കുത്തരുത്

അല്ലേ ദേശിക! നാളെ, നിന്നുടുതുണി-

ച്ചീളിന്റെ കീഴ്ക്കുത്തഴി-

ച്ചില്ലേൽ’...എന്നവിടുന്നു ചില്ലികൾ ചുളി

ച്ചെന്നാൽ...പരുങ്ങുന്നു ഞാൻ;

ഇല്ലേതാണ്ടൊരുറപ്പെനിക്കൊരുതരം

കുത്തിന്നും- ആശാൻ ഭവാൻ

തല്ലേണ്ടോൻ, ചില തല്ലുകൊള്ളിയിലൊരാൾ

ഞാൻ-ഹൃദ്യമീ നാടകം!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.