Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യശ്രീ പുരസ്കാരം രാജീവ് ആലുങ്കലിന്

kavyasree-award

ഇൻഡോ മലേഷ്യൻ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഈ വർഷത്തെ കാവ്യശ്രീ പുരസ്കാം രാജീവ് ആലുങ്കൽ രചിച്ച വേരുകളുടെ വേദാന്തം എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കെ. എൽ. മോഹനവർമ്മ, റോസ്മേരി, ജയ-വിജയ (ജയൻ) എന്നിവരടങ്ങിയ കമ്മറ്റിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.

മലയാള കവിതാശാഖയിലെ വ്യത്യസ്തവും, ശക്തവുമായ രചനാശൈലിയാണ് രാജീവ് ആലുങ്കലിന്റേതെന്ന് പുരസ്കാര നിർണ്ണയ സമിതി വിലയിരുത്തി. മാർച്ച് 19ാം തീയ്യതി മലേഷ്യയിലെ കോലാലംപൂരിൽ വച്ച് കേരള സംഗീത നാടക അക്കാഡമി ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി രാജീവ് ആലുങ്കലിന് കാവ്യശ്രീ പുരസ്കാരം സമ്മാനിക്കും. സിംഗപൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ ഗുരുരത്നം ജ്ഞാനതപസ്വി, ചലച്ചിത്ര സംഗീത സംവിധായകരായ ഗോപീസുന്ദർ, രമേശ് നാരായൺ ഗായകൻ വിജയ് യേസുദാസ് തുടങ്ങിയവർ പങ്കെടുക്കും.