Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയപ്പെട്ട ഗുൽമോഹർ, നിനക്കായ്...

x-default

എന്റെ പ്രിയപ്പെട്ട ഗുൽമോഹർ,

ഞാൻ കാണുമ്പോൾ നിനക്ക് രക്തവർണ്ണമായിരുന്നില്ല,

പിന്നീട് എന്റെ ഹൃദയരക്തത്തിൽ ചാലിച്ച് 

നിന്റെ ഇതളുകൾക്ക്‌ ഞാൻ രക്തവർണ്ണമേകി 

കാരണം നിന്നോടുള്ള എന്റെ പ്രണയം അത്രമേൽ തീവ്രമായിരുന്നു 

എൻ ഹൃദയരക്തം പകർന്ന് ചുവപ്പിച്ച നിന്റെ ഇതളുകളെ തഴുകാൻ 

ഞാൻ പലപ്പോഴും കൊതിച്ചു, പക്ഷെ എന്റെ മൃദുസ്പർശം പോലും 

നിന്നെ വേദനിപ്പിക്കുമോ എന്ന് ഭയന്ന് ഞാൻ അകന്ന് നിന്നു

എങ്കിലും, നിന്നെ നോക്കി നിൽക്കുമ്പോൾ ഞാൻ എല്ലാം മറക്കുന്നു 

ഈ രക്തവർണ്ണം നിന്നെ അത്രമേൽ സുന്ദരിയാക്കുന്നു 

എന്റെ പ്രണയത്തെ കൂടുതൽ തീവ്രമാക്കുന്നു 

പക്ഷെ, ഒന്ന് തഴുകുവാൻ, ചുംബിക്കുവാൻ 

ആഗ്രഹിച്ച എന്നെ വേദനിപ്പിച്ചുകൊണ്ട് 

നീ ഇതളുകൾ പൊഴിച്ച് തുടങ്ങിയിരിക്കുന്നു 

നിന്നെ തടയുവാൻ എനിക്കാവില്ലാ, കാരണം 

നീ വസന്തമാണ്, ഋതുക്കളെ നിയന്ത്രിക്കുവാൻ ആർക്കു കഴിയും

എങ്കിലും, ഞാൻ കാത്തിരിക്കും, നിന്റെ അവസാനത്തെ ഇതളും 

കൊഴിയുന്നത് വരെ, അതും മണ്ണിൽ അലിഞ്ഞു ചേരുന്നതോടെ 

പൂർണ്ണമായും നീ എനിക്ക് നോവുന്ന ഒരു ഓർമ്മയായി മാറും.

എനിക്കേറെ പ്രിയപ്പെട്ട എന്റെ ഗുൽമോഹർ... നന്ദി, 

ഒരു വസന്തകാലം സമ്മാനിച്ചതിന്,

അതിന്റെ ഓർമ്മകൾ നോവുന്നതാണ്, എങ്കിലും... നന്ദി

ഋതുക്കൾ മാറി വരും, വസന്തം ഇനിയും ഉണ്ടാകും,

പക്ഷെ, എന്റെ ഹൃദയത്തിലെ വസന്തകാല പുഷ്പ്പങ്ങൾ 

കൊഴിഞ്ഞുതുടങ്ങിയിരിക്കുന്നു, ഇനിയൊരു വസന്തം...

അത് കാലം തീരുമാനിക്കും.

Malayalam Short StoriesMalayalam literature interviews,Malayalam Poems 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.