ADVERTISEMENT

ജനുവരി 9

 

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പിരിയഡ്സ്സാവുന്നത്.. ജനുവരി 9–ാം തിയതി രാത്രി... 

 

എന്ത് ചെയ്യണമെന്നറില്ല. കൂടെ അമ്മ ഇല്ലായിരുന്നു..

അമ്മമ്മയും അമ്മച്ഛനും എനിക്ക് കൂട്ടിരുന്നു.

രാത്രിയായപ്പോൾ എല്ലാവരും ഉറങ്ങി. എനിക്ക് അന്നുറക്കം വന്നതേയില്ല. എന്റെ ജീവിതത്തിൽ ഞാനാദ്യമായി ഉറക്കമൊഴിച്ച ദിവസം..

 

ബ്ലഡ് നിർത്താതെ വരുന്നു. എന്ത് ചെയ്യണമെന്നറിയില്ല.. 

എന്തുകൊണ്ട് ഇത് വരുന്നു എന്നറിയില്ല.. എന്താ ഏതാ ഒരു പിടിത്തവുമില്ല..

 

ഒരു ഏഴാം ക്ലാസുക്കാരിക്ക് താങ്ങാവുന്നതിലും അധികം വേദന തന്നുകൊണ്ട് ആ രാത്രി എങ്ങനെയോ കടന്നു പോയി.. (എങ്ങനെയെന്ന് ഇപ്പോഴും ഒരു പിടിയുമില്ല. കണ്ണിലിപ്പോഴുമുണ്ടാ രാത്രി..)

 

പിറ്റേന്ന് രാവിലെ തന്നെ അമ്മ വന്നു. വിസ്പറിന്റെ ഒരു ഓറഞ്ച് കളർ പാക്കറ്റ് എനിക്ക് നേരെ നീട്ടി. ആദ്യമായി കാണുകയായിരുന്നു ഞാനത്. എന്താന്നുപോലും അറിയില്ല..

 

‘‘നീ ഇന്ന് മുതൽ ഇനി എല്ലാ മാസവും 5, 6 ദിവസം ബ്ലഡ് വരുമ്പോൾ ഇത് യൂസ്സ് ചെയ്യണം’’

 

എന്തിനാണെന്നു ചോദിച്ചപ്പോൾ അത്‌ എല്ലാ പെൺകുട്ടികൾക്കും ഉളളതാണ് എന്ന് മാത്രം അമ്മ പറഞ്ഞു.

ഒരാഴ്ച ക്ളാസ്സിൽ വിട്ടില്ല. എന്തൊക്കെയോ നടക്കുന്നു ആരൊക്കെയോ കുറെ കമ്മലും വളയുമൊക്കെ തരുന്നു. ഡ്രസ്സ് തരുന്നു. ഒരു പിടിയും കിട്ടിയില്ല..

 

എന്താ ഒരാഴ്ച വരാതിരുന്നതെന്ന് ഫ്രണ്ട്സ് ചോദിച്ചപ്പോൾ പനിയായിരുന്നു എന്നു പറഞ്ഞൊഴിഞ്ഞു. മടിയായിരുന്നു പറയാൻ.. ചോര.. വിസ്പ്പർ.. വേദന.. എല്ലാം അസഹനീയമായമായിരുന്നു..

 

പിന്നീടങ്ങോട്ട് വേദന ജീവിതത്തിലെ ഭാഗമായി. ഓരോ മാസവും മുടങ്ങാതെ എത്തുന്ന വേദനകൾ. കാരണം അപ്പോഴും ഞാൻ അറിഞ്ഞില്ല. പത്താം ക്ലാസ് കഴിഞ്ഞിറങ്ങും വരെ കാരണമറിഞ്ഞില്ല..

 

പിന്നീട് ബയോളജി ക്ലാസിൽ നിന്നാണ് what is menstruation? എന്ന് കേൾക്കുന്നതും അതെന്താന്ന് അറിയുന്നതും..

ക്ലാസ്സെടുക്കാൻ ടീച്ചർക്കു മടി. 10 മിനുട്ടിൽ ക്ലാസ് എടുത്തു.

(ക്ലാസിൽ ബോയ്‌സ് ഉണ്ടായിരുന്ന കാരണത്താൽ. പിന്നീട് ഗേൾസിന് മാത്രം ക്ലാസ് വെച്ചത് ഓർക്കുന്നു) അതിലൊരു ചോദ്യം പോലും പരീക്ഷയിൽ ചോദിച്ചില്ല.. 

 

ഞാൻ ആദ്യമായി സ്ത്രീ എന്ന വാക്കിന്റെ പൂർണ രൂപം, വേദന, നോവ് എല്ലാം തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു. പിന്നീടങ്ങോട്ട് ഫ്രണ്ട്സ് തമ്മിൽ സംസാരമായി.. 

 

മെല്ലെ മെല്ലെ അത് ജീവിതത്തിന്റെ ഭാഗമായി ഞാൻ അംഗീകരിച്ചു. ഒരോ മാസവും ജീവനെടുക്കുന്ന വേദനയാൽ എത്തുന്ന പീരിയഡ്സ്സിനെ വേദന സഹിക്കാനാവാതെ എത്രയോ തവണ പ്രാകിയിട്ടുണ്ട്..

 

ബയോളജി ക്ലാസും സയൻസും എന്റെ ജീവിതത്തിന്റെ വഴിത്തിരിവ് ആയില്ലെങ്കിലും ഞാൻ ആർത്തവം എന്താണെന്നറിഞ്ഞത് ആ ക്ലാസു കൊണ്ട് മാത്രമാണ്. 

 

മാറി മാറി വരുന്ന മൂഡ് സ്വിംങ്ങ്സ്സ്, പിടിച്ചാ നിൽക്കാത്ത ദേഷ്യം, വാശി, സങ്കടം. അങ്ങനയിങ്ങനെയായി കാലമേറെ കടന്നു പോയിരിക്കുന്നു.

 

വർഷം പത്തും കടന്നു പോയിരിക്കുന്നു.

 

ഓരോന്നും തിരിച്ചറിഞ്ഞിരിക്കുന്നു. അറിഞ്ഞുകൊണ്ടിരിക്കുന്നു.

എന്നാലിപ്പോഴും ഒന്നു മാത്രം മാറാതെ ബാക്കിയുണ്ട്...

അതെ വേദന.. അതെ കണ്ണുനീർ...

 

English Summary: Memoir written by Agna S Nath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com