Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ മനസറിഞ്ഞ മദര്‍

mother-classic-movie

റഷ്യന്‍ ചലച്ചിത്ര ആചാര്യനായ പുഡോഫ്കിന്റെ മികച്ച ചിത്രമാണ് മദര്‍. മാക്സിം ഗോര്‍ക്കിയുടെ മദര്‍ എന്ന നോവലിന്റെ ചലച്ചിത്രാഖ്യാനമാണ് ഇത്. ചെസ് ഫീവര്‍, മെക്കാനിക്സ് ഒാഫ് ദ് ബ്രെയിന്‍, സ്റ്റോമോവര്‍ റഷ്യ, ഡിസര്‍ട്ടര്‍ തുടങ്ങിയവ പുഡോഫ്കിന്റെ മികച്ച ചിത്രങ്ങളാണ്.

1926ല്‍ പുറത്തിറങ്ങിയ മദര്‍ കലാപരവും സാങ്കേതികവുമായ കാരണങ്ങള്‍കൊണ്ട് ചലച്ചിത്ര ചരിത്രത്തില്‍ അനുപമ സ്ഥാനം പിടിച്ചു. മദ്യപാനിയും സമരം പൊളിക്കുന്നവരുടെ കൂട്ടത്തില്‍ പെടുന്നയാളുമായ ഭര്‍ത്താവ് വ്ലാസ്ളോവ്, സമരത്തില്‍ സജീവമായി ഇടപെടുന്ന മകന്‍ പാവേല്‍, ഇവര്‍ക്കിടയില്‍പെട്ട് ആശയക്കുഴപ്പത്തിലാവുന്ന അമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

സമരത്തില്‍ പങ്കെടുക്കുകയും വീട്ടില്‍ ആയുധം സൂക്ഷിക്കുകയും ചെയ്യുന്ന മകനെ ആദ്യകാലത്ത് അംഗീകരിക്കാന്‍ അമ്മയ്ക്കാവുന്നില്ല. അതിനാലാണ് പൊലീസ് വീട്ടില്‍ വന്നപ്പോള്‍ അമ്മ മകന്‍ സൂക്ഷിച്ച ആയുധം കാണിച്ചുകൊടുക്കുന്നത്. പൊലീസ് മകനെ ജയിലിലടച്ചതിനുശേഷം ഭരണകൂടത്തിന്റെ നീതിനിഷേധവും സമരത്തിന്റെ ആവശ്യകതയും അമ്മയ്ക്കു ബോധ്യപ്പെടുന്നു.

vsevolod-pudovkin

അമ്മ മകന് ജയില്‍ ചാടാനുള്ള സന്ദേശം എത്തിച്ചുകൊടുക്കുന്നു. ജയില്‍ ചാടിയെത്തുന്ന മകന്‍ പാവേല്‍ വെടിയേറ്റു വീഴുന്നു. അമ്മ അവനെ താങ്ങുന്നു. കുതിരപ്പടയാളികള്‍ നടത്തിയ വെടിവയ്പില്‍ അമ്മ മരിച്ചുവീഴുന്നു. ഒരമ്മയുടെ ആത്മസംഘര്‍ഷങ്ങള്‍ ഇൌ സിനിമയില്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.