Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗപ്പി കണ്ടു ടൊവീനോ ഫാൻ ആയി; ഗോദ നായിക അഭിമുഖം

wamiqa-godha

പഞ്ചാബി സുന്ദരി വമീഖ ഗബ്ബി മലയാളത്തിന്റെ 'അതിഥി'യായി എത്തുന്ന ചിത്രമാണ് 'ഗോദ'. ഗുസ്തിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മലയാളത്തിന്റെ മസില്‍മാന്‍ ടൊവീനോ തോമസിനെ മലര്‍ത്തിയടിച്ചാണ് വമീഖയുടെ വരവ്്. ഗോദയുടെ വിശേഷങ്ങള്‍ പങ്കുവെച്ചു തുടങ്ങുമ്പോള്‍ കഥക് നര്‍ത്തകി കൂടിയായ ഗബ്ബി വാചാലയായി. ഗുസ്തി ഗോദയില്‍ ദയാദാക്ഷണ്യമില്ലാതെ എതിരാളികളെ മലര്‍ത്തിയടിക്കുന്ന യോദ്ധാവിനെ പോലെ ഉരുളയ്ക്കുപ്പേരിപോലെ വമീഖ ഉത്തരങ്ങളെറിഞ്ഞു...

ത്രില്ലടിപ്പിച്ചത് പഞ്ചാബി ഗുസ്തിക്കാരിയുടെ വേഷം

ഗോദയുടെ നിര്‍മ്മാതാവും സംവിധായകനും എന്നെ വന്നു കണ്ടു. അവര്‍ തിരക്കഥ വിശദീകരിച്ചു. സ്‌ക്രിപ്പ്റ്റ് വായിച്ചു കേട്ടപ്പോള്‍ എനിക്ക് ഈ സിനിമയുടെ ഭാഗമാകണമെന്നു തോന്നി. രണ്ടു കാര്യങ്ങളാണ് എന്നെ ഏറെ സന്തോഷിപ്പിച്ചതും ത്രില്ലടിപ്പിച്ചതും. ഒന്ന് സിനിമയിലെ കേന്ദ്രകഥാപാത്രമായ ഗുസ്തിക്കാരിയുടെ വേഷം എന്നെ വിശ്വസിച്ചു ഏല്‍പ്പിച്ചത്. രണ്ടാമാത്തെ കാര്യം ഞാന്‍ സിനിമയില്‍ ഒരു പഞ്ചാബി പെണ്‍കുട്ടിയെയാണ് പ്രതിനീധികരിക്കുന്നത് എന്നതായിരുന്നു.

wamiqa-godha-3

പഞ്ചാബില്‍ ജനിച്ചു വളര്‍ന്ന എനിക്ക് അത് ഏറെ അഭിമാനവും സന്തോഷവും നല്‍കുന്ന വാര്‍ത്തയായിരുന്നു. ഇത്രയും മനോഹരമായ ഒരു വേഷം എനിക്കു നല്‍കിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ഒരുപാട് നന്ദിയുണ്ട്. മലയാള ചലച്ചിത്രങ്ങള്‍ അവയുടെ ഉള്ളടക്കത്തിലെ വ്യത്യസ്തകൊണ്ടു മറ്റു ഭാഷാ ചിത്രങ്ങളില്‍ നിന്ന് വേറിട്ടൊരു സ്ഥാനം അലങ്കരിക്കുന്നുണ്ട്. അത്തരമൊരു ചലച്ചിത്രവൃത്തത്തിന്റെ ഭാഗമാകാന്‍ കഴിയുന്നുവെന്ന സന്തോഷവും ഉണ്ട്.

wamiqa-godha-1

ടൊവീനോയും ഞാനും ഒരേപോലെ ചിന്തിക്കുന്നവര്‍

ടൊവീനോ മികച്ചൊരു വ്യക്തിത്വത്തിനു ഉടമയാണ്. ഗോദയുടെ ഷൂട്ടിങിനിടെയാണ് ഗപ്പി റിലീസാകുന്നത്. ഗപ്പി കണ്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം മികച്ചൊരു അഭിനേതാവാണെന്നും ബോധ്യപ്പെട്ടു. ഞങ്ങള്‍ പല കാര്യങ്ങളിലും ഒരേ പോലെ ചിന്തിക്കുന്നവരാണെന്ന് തോന്നിയിട്ടുണ്ട്. ടൊവിനോയെ പോലെ ഒരാളെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. സൗഹൃദത്തിന്റെ തണലില്‍ ഒരുപാട് കാലം ഞങ്ങള്‍ക്കു ഒരുമിച്ചു നടക്കാന്‍ കഴിയുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.

wamiqa-godha-5

ബേസില്‍ ബ്രോ ലൊക്കേഷനിലെ കൂള്‍ ബ്രോ

ലൊക്കേഷനിലെ സംവിധായകനെക്കുറിച്ച് നമ്മുക്ക് ചില മുന്‍വിധികളുണ്ടാകും. അത്തരം മുന്‍വിധികളെയെല്ലാം ബ്രേക്ക് ചെയ്യുന്ന വ്യക്തിയാണ് ബേസില്‍ ജോസഫ് എന്ന സംവിധായകന്‍. ലൊക്കേഷനില്‍ കര്‍ക്കശകാരാനായ എപ്പോഴും ദേഷ്യപ്പെടുന്ന അഭിനേതാക്കളെ നോക്കി കണ്ണുരുട്ടുന്ന സംവിധായകന്റെ നേര്‍ വിപരീതമാണ് ബേസില്‍. ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും വളരെ കൂളായി നടക്കുന്ന സംവിധായകനാണ് ബേസില്‍ സെറ്റില്‍. അതേ സമയം
സിനിമയോട് പൂര്‍ണമായ സമര്‍പ്പണമുള്ള വളരെ അദ്ധ്വാനിയായ ചെറുപ്പക്കാരനാണ് അദ്ദേഹം.

wamiqa-godha-6

പരുക്കിലും ഞാന്‍ ഹാപ്പിയാണ് ...

കഥാപാത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുക്കള്‍ ഞാന്‍ വളരെ ആസ്വദിച്ചാണ് ചെയ്തത്. പഞ്ചാബില്‍ ഫയല്‍വാന്‍ അശോക് കുമാറിന്റെയും കൊച്ചിയില്‍ മിന്നല്‍ ജോര്‍ജ്ജിന്റെ കീഴിലും ഗുസ്തി പരീശിലിച്ചിരുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊക്കെ ത്രില്ലിങായിരുന്നു. ഷൂട്ടിങിനിടെ എനിക്ക് പരുക്ക് പറ്റി. പരുക്ക് പറ്റിയല്ലോ എന്ന് ഓര്‍ത്ത് എനിക്കൊരു സങ്കടവും ഇല്ലായിരുന്നു, കഥാപാത്രത്തിനു വേണ്ടിയാണല്ലോ എന്ന സന്തോഷം മാത്രമായിരുന്നു. എന്നെ സങ്കടപ്പെടുത്തിയത് പരുക്ക് കാരണം ഒരു മാസം വിശ്രമിക്കേണ്ടി വന്നു എന്നതു മാത്രമാണ്.

മലയാളി പെണ്‍കുട്ടിയായി അഭിനയിക്കാന്‍ മോഹം

wamiqa-godha-7

ഗോദയില്‍ ഞാനൊരു പഞ്ചാബി പെണ്‍കുട്ടിയായിട്ടാണ് അഭിനയിക്കുന്നത്. ഞാനൊരു പഞ്ചാബിയായതിന്റെ ആനുകൂല്യം എനിക്കുണ്ടായിരുന്നു. ഇതിനു മുമ്പ് തെലുങ്ക്് സിനിമയിലും തമിഴ് സിനിമയിലും അഭിനയിച്ചപ്പോള്‍ അവിടുത്തെ ഭാഷ സംസാരിക്കുന്ന കഥാപാത്രമായിരുന്നു എനിക്ക്. പക്ഷേ എന്റെ ആഗ്രഹം മലയാളം സംസാരിക്കുന്ന കഥാപാത്രമായി മലയാളത്തില്‍ അഭിനയിക്കണമെന്നാണ്. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മലയാളത്തില്‍ സജീവമാകാന്‍ താല്‍പര്യമുണ്ട്.

വായില്‍ നിറയും മീന്‍രുചികള്‍...

wamiqa-godha-8

എനിക്ക് കേരളത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് മത്സ്യ വിഭവങ്ങളാണ്. ഗോദയുടെ സെറ്റില്‍ ഞാന്‍ എല്ലാത്തരം മീന്‍രുചികളും പരീക്ഷിക്കുമായിരുന്നു.

ദംഗലിനൊപ്പമുള്ള താരതമ്യം അഭിമാനകരം

ദംഗലിനെയും സുല്‍ത്താനെയും പോലെയുള്ള സിനിമകള്‍ക്കൊപ്പം ഗോദ പോലൊരു പ്രാദേശിക സിനിമ ചര്‍ച്ചയാകുന്നു എന്നത് ഏറെ അഭിമാനകരമാണ്. ഗോദയുടെ കഥയും മേക്കിങും കഥാപാത്രങ്ങളുമെല്ലാം ബോളിവുഡ് ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഗോദ ബന്ധങ്ങള്‍ക്കും വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കുമൊക്കെ പ്രധാന്യം നല്‍കുന്ന ചിത്രമാണ്. ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ ചില കാര്യങ്ങ്‍ പഠിക്കുമെന്നും തിരിച്ചറിയുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇത് വ്യത്യസ്ത വീക്ഷണമുള്ള ഒരു ചിത്രമാണ്. 'ഗോദ' നിങ്ങളെ നിരാശപ്പെടുത്തില്ല, തീര്‍ച്ച...ഞാന്‍ ഗ്യാരന്റി.

പഞ്ചാബി എഴുത്തുകാരനായ ഗോവര്‍ധന്‍ ഗബ്ബിയുടെ മകളാണ് വമീഖ.

wamiqa-godha-9

ചെറുപ്പം മുതല്‍ മകളുടെ എല്ലാ ഇഷ്ടങ്ങള്‍ക്കും പിതാവിന്റെ പൂര്‍ണ പിന്തുണയുണ്ട്. മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതാണ് വമീഖയുടെ പോളിസി. അതുകൊണ്ട് തന്നെ തനിക്കും ചുറ്റുമുള്ള ആളുകളിലേക്കും പോസ്റ്റീവ് എനര്‍ജി പകര്‍ന്നു നല്‍കുന്നു ഈ അഭിനേത്രി.

വമീഖയോട് സംസാരിച്ചു തീരുമ്പോള്‍ എനര്‍ജി ഡ്രിങ്ക് കുടിച്ച പ്രതീതിയായിരുന്നു. അതിഥി സിങായി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്ന വമീഖ തിയറ്ററുകളിലും ചിരിയും ചിന്തയും പകരുമെന്ന് പ്രതീക്ഷിക്കാം.