Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൻവർ റഷീദ് ചിത്രത്തിൽ പൊലീസ് ആയി ദുൽക്കർ

anwar-dulquer

ദുൽഖർ സൽമാൻ അൻവർ റഷീദിന്റെ ചിത്രത്തിൽ നായകനാവുന്നു. പൊലീസ് ഓഫീസറാണ് ദുൽക്കർ എത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനിൽ പൊലീസായി വേഷമിട്ടിട്ടുണ്ടെങ്കിലും അതൊരു പൊലീസ് കഥയായിരുന്നില്ല.

എന്നാൽ ഇത് പൂർണമായും ഒരു പൊലീസ് കഥയാണ് പറയുന്നത്. ദുൽഖറിന്റെ ആദ്യ മാസ് ചിത്രവുമായിരിക്കും ഇതെന്നാണ് അണിയറയിലുള്ള വാർത്ത. ശിവപ്രസാദ് എന്ന പുതുമുഖമാണ് തിരക്കഥ നിർവഹിക്കുന്നത്. ആന്റോ ജോസഫ് ആണ് നിർമാണം. ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദും ദുൽക്കറും വീണ്ടും ഒന്നിക്കുന്ന എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

അൻവർ റഷീദുമായി ഒരു പ്രോജക്ട് ചർച്ചയിൽ ഉണ്ടെന്നും എന്നാൽ ഉടൻ ഉണ്ടാകില്ലെന്നും ആന്റോ ജോസഫ് മനോരമ ഓൺലൈനോട് വ്യക്തമാക്കി.

നേരത്തെ സലാം ബുക്കാരി സംവിധാനം ചെയ്യുന്ന–ബിപിൻ ചന്ദ്രൻ എഴുതുന്ന സിനിമയിൽ ദുൽഖർ പൊലീസ് വേഷം ചെയ്യുന്നതായി വാർത്ത വന്നിരുന്നു. ആ ചിത്രത്തിന്റെ നിർമാതാവായിരുന്നു അൻവർ റഷീദ്. സലാം ബുഖാരി പ്രോജക്ട് ഇതിന് ശേഷമാകുമെന്നും റിപ്പോർട്ട് ഉണ്ട്.