Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ സിനിമയ്ക്കായി ‘ ക്രാഫ്റ്റ്’

parvathy-bobby-sanjay-mahesh-narayanan പാർവ്വതി, മഹേഷ് നാരായണൻ, ബോബി–സഞ്ജയ്

സിനിമയിൽ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്നുള്ള ആഗ്രഹമുള്ള ആളാണോ നിങ്ങൾ? ഇതാ കൈയ്യെത്തും ദൂരത്ത് അതിനൊരവസരം.

‘ക്രാഫ്റ്റ് യുവർ മൂവി’ (Craft Your Movie) എന്ന ത്രിദിന വർക്ക് ഷോപ്പാണ് നിങ്ങൾക്ക് മുൻപിൽ അവസരവുമായി നിൽക്കുന്നത്. ഒക്ടോബർ 22 മുതൽ 24 വരെയുള്ള തീയതികളിൽ കൊച്ചിയിൽ ഹോട്ടൽ പി ജി എസ് വേദാന്തയിൽ വെച്ചാണ് വർക്ക് ഷോപ്പ് നടത്തപ്പെടുന്നത്.

സിനിമാ നിർമ്മാണത്തിന്റെ ‘ക്രാഫ്റ്റ്’ പരിചയപ്പെടുത്തുന്ന ഈ വർക്ക് ഷോപ്പിൽ സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് നിങ്ങൾക്ക് വിശദമായി മനസിലാക്കാം. പരിചയ സമ്പന്നരുമായി ആശയ വിനിമയം നടത്താം. നിങ്ങൾ ചെയ്തിട്ടുള്ള ലഘു ചിത്രങ്ങൾ, സിനിമകൾ എന്നിവ പ്രദർശിപ്പിക്കാം.

ത്രിദിന വർക്ക് ഷോപ്പിന്റെ ഏറ്റവും ആകർഷകമായ മറ്റൊരു ഘടകം ഇതിൽ പങ്കെടുക്കുന്ന വ്യക്തികളിൽ നിന്നും ഒരു ടീമിനെ തിര‍ഞ്ഞെടുത്ത് ഒരു ഷോർട്ട് ഫിലിം ചെയ്യുവാനുള്ള അവസരം നൽകും. അതിന്റെ നിർമാണം വർക്ക് ഷോപ്പിന്റെ സംഘാടകരായ ‘രവി മാത്യു പ്രൊഡക്ഷൻസ്’ ഏറ്റെടുക്കും. കൂടാതെ വർക്ക്ഷോപ്പ് കഴിഞ്ഞതിന് ശേഷവും വരും മാസങ്ങളിൽ പ്രൊജക്ടുകളുമായി രവി മാത്യു പ്രൊഡക്ഷൻസിനെ സമീപിക്കാം. ആകർഷകമായ പ്രൊജക്ടുകൾ സംഘാടകർ തന്നെ നിർമ്മിക്കും. ഏറ്റവും മികച്ച കഴിവു തെളിയിക്കുന്നവർക്ക് ഇനിയും വരാനിരിക്കുന്ന ചിത്രങ്ങളിൽ അവസരങ്ങൾ നൽകുകയും ചെയ്യും.

വർക്ക്ഷോപ്പിൽ പ്രമുഖ ചലച്ചിത്ര താരം പാർവ്വതി, സംവിധായകൻ മഹേഷ് നാരായണൻ, തിരക്കഥാകൃത്തുക്കളായ ബോബി–സഞ്ജയ്, നിർമാതാക്കളായ അലക്സ് ജോർജ് എന്നിവർ സംവദിക്കും.

പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക

ഫോൺ: +91 9072341230

email :craftyourmovie@gmail.com

facebook: ravimathew productions