Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള സിനിമയിൽ രണ്ടു കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ല: പ്രിയദർശൻ

lal-mammootty-kunjali

മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ വരുന്നുണ്ടെങ്കിൽ തന്റെ കുഞ്ഞാലിമരയ്ക്കാർ ഉണ്ടാവില്ലെന്നു സംവിധായകൻ പ്രിയദർശൻ. മലയാള സിനിമയിൽ രണ്ടു കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യം ഉണ്ടെന്നു ഇപ്പോൾ തോന്നുന്നില്ലെന്നും അദ്ദേഹം മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

പ്രിയദർശന്റെ സിനിമയിൽ മോഹൻലാലിനെ നായകനാക്കാനാണു ആലോചിച്ചിരുന്നത്. ചിത്രം ഓദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. രണ്ടു ഹിന്ദി സിനിമകളുടെ ജോലി ഉള്ളതിനാലാണു പ്രിയദർശൻ തൽക്കാലം ഈ സിനിമ വേണ്ടെന്നുവയ്ക്കുന്നത്. അഭിഷേക് ബച്ചൻ നായകനായ സിനിമയാണു അദ്ദേഹം ആദ്യം ചെയ്യുക. 

mohanlal-priyadarshan

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറിലാണു മമ്മൂട്ടി നായകനാകുന്നത്. ഇതിന്റെ ചിത്രീകരണം അടുത്ത വർഷം മധ്യത്തോടെ തുടങ്ങിയേക്കും. ഓഗസ്റ്റ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിന് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.