Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർമാണം ദിലീഷും ഫഹദും; നായകൻ ഷെയ്ൻ നിഗം

dileesh-fahad-shene

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അവര്‍ ഒന്നിക്കുന്നു എന്നത് സത്യമാണ് പക്ഷെ ഇത്തവണ സംവിധായകനും നടനുമായിട്ടല്ല. നിർ‍മാതാക്കളുടെ വേഷത്തിലാണ് അടുത്ത ചിത്രത്തിനായി ഒന്നിക്കുക.‌‌

ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിന്റെ പേര് കുമ്പളങ്ങി നൈറ്റ്. ദിലീഷ് പോത്തന്റെ അസോഷ്യേറ്റ് ആയിരുന്ന മധു സി നാരായണന്‍ ആണ് സംവിധാനം.

ചിത്രം നിര്‍മിക്കുന്നത് ദിലീഷ് പോത്തനും ഫഹദും ശ്യാം പുഷ്‌ക്കറും ചേര്‍ന്നാണ്. ശ്യാം പുഷ്‌ക്കറാണ് തിരക്കഥ ഒരുക്കുന്നത്.