Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ രംഗത്തിൽ എന്താണ് തെറ്റ്’; കസബ നടി

jyoti-shah-kasaba-actress

മലയാളം അറിയില്ലെങ്കിലും ജ്യോതി ഷാ കേരളത്തിലെ സംഭവവികാസങ്ങളൊക്കെ അറിയുന്നുണ്ട്. ശ്രദ്ധിക്കുന്നുമുണ്ട്. താനഭിനയിച്ച മലയാള ചിത്രം വിവാദങ്ങൾക്കിടയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് സുഹൃത്തുക്കളായ മലയാളികൾ ജ്യോതിയെ അറിയിക്കുന്നുമുണ്ട്. കസബയും അതിലെ സ്ത്രീവിരുദ്ധതയുമൊക്കെ വലിയ ചർച്ചയാകുമ്പോൾ വിവാദമായ ആ രംഗത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ജ്യോതി എന്ന ഉത്തരാഖണ്ഡ് മോഡൽ മനോരമ ഒാൺലൈനിനോട് സംസാരിക്കുന്നു‌. 

asaba Controversy Scene | Mammootty Police Station Scene

‌∙ കസബയിലെ ആ രംഗത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നോ ?

ചിത്രത്തെ സംബന്ധിച്ച് ചില സംഭവവികാസങ്ങളും വിവാദങ്ങളും ഉണ്ടായതായി സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞു. എനിക്ക് മലയാളം അറിയില്ല. മലയാള സിനിമകൾ കാണാറുമില്ല. പക്ഷേ മലയാളി സുഹൃത്തുക്കളുണ്ട്. അവരാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്. 

∙ സിനിമയിലെ ആ രംഗം സ്ത്രീവിരുദ്ധമാണെന്നു തോന്നുന്നുണ്ടോ ?

സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല പ്രശ്നം. ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതാണ്. ഒരു അഭിനേതാവ് പോസിറ്റീവ് റോളുകളും നെഗറ്റീവ് റോളുകളും ചെയ്യേണ്ടേ ? കസബയിലെ ആ രംഗം യഥാർഥ ജീവിതത്തിൽ എത്രയോ പേർ അനുഭവിച്ചു കാണും. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയിൽ കാണിക്കേണ്ടേ ? നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കുന്നതാണോ സിനിമ ? കസബയിലെ ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളാണ്. എല്ലാ മനുഷ്യർക്കും ഉള്ളതു പോലെ ഒരുപാട് ദുസ്സ്വഭാവങ്ങൾ രാജൻ സക്കറിയയ്ക്കുമുണ്ട്. അതു മനസ്സിലാക്കി കണ്ടാൽ ആ സിനിമയ്ക്കോ രംഗത്തിനോ ഒരു കുഴപ്പവുമുള്ളതായി തോന്നില്ല.

jyoti-shah-kasaba-actress-1

∙ ആ രംഗത്തിൽ അഭിനയിക്കാൻ ഒരു നടി എന്നോ സ്ത്രീ എന്നോ ഉള്ള നിലയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിരുന്നോ? 

ഒരിക്കലുമില്ല. ഇഷ്ടമില്ലെങ്കിൽ ഞാൻ അങ്ങനെയൊരു രംഗത്തിൽ അഭിനയിക്കില്ല. ആ രംഗത്തിൽ ഞാനും മമ്മൂക്കയും കഥാപാത്രങ്ങളാണ്. ഞങ്ങളുടെ രണ്ടാളുകളുടെയും വ്യക്തിജീവിതവുമായി അതിനു ഒരു ബന്ധവുമില്ല. ഞങ്ങൾ അഭിനേതാക്കളാണ്. സംവിധായകൻ എന്തു പറഞ്ഞു തരുന്നോ അത് അഭിനയിക്കുകയെന്നതാണ് ഞങ്ങളുടെ ചുമതല. 

∙ ആ രംഗം ചിത്രീകരിച്ചപ്പോഴത്തെ അനുഭവം ?

ഒരു ദിവസത്തിന്റെ പകുതി മാത്രമെ ഷൂട്ടിങ്ങിനായി ചിലവഴിച്ചുള്ളൂ. ആദ്യം സംവിധായകനായ നിതിൻ രഞ്ജി പണിക്കർ മമ്മൂക്കയുടെ കഥാപാത്രമായി എന്നെ അഭിനയിച്ചു കാണിച്ചു തന്നു. എനിക്ക് മലയാളം അറിയില്ല. മമ്മൂട്ടിയും ഇത്ര വലിയ നടനാണ് എന്നൊക്കെ ഇവിടെ വന്നതിനു ശേഷം മാത്രമാണ് മനസ്സിലായത്. ടെൻഷൻ ഇല്ലായിരുന്നു. മമ്മൂക്കയും വളരെ സഹകരണത്തോടെയാണ് പെരുമാറിയത്.

jyoti-shah-kasaba-actress-2

∙ വിവാദങ്ങളോടുള്ള പ്രതികരണം ?

ഇൗ സിനിമയിൽ മാത്രമല്ല ഇങ്ങനെയുള്ള രംഗങ്ങളുള്ളത്. എത്രയോ ബോളിവുഡ് സിനിമകളിൽ സൂപ്പർ സ്റ്റാറുകൾ തന്നെ ഇത്തരത്തിലുള്ള എത്ര റോളുകൾ ചെയ്തിരിക്കുന്നു. വിവാദമുണ്ടാക്കുന്നവർ അതൊന്നും കാണുന്നില്ലേ ? വിമർശിക്കേണ്ടവർക്ക് വിമർശിക്കാം. പക്ഷേ എന്തടിസ്ഥാനത്തിലാണ് അവർ വിമർശനമുന്നയിക്കുന്നത് ? നല്ലതു മാത്രം കാണിക്കുന്നതല്ല സിനിമ. സമൂഹത്തിൽ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങൾ സിനിമയിൽ വരും. എല്ലാത്തിനെയും സഹിഷ്ണതയോടെ കാണുക. മനസ്സിലാക്കുക.

related stories