Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരജ് മാധവ് ബോളിവുഡിലേയ്ക്ക്?

neeraj-madhav-manoj-tabu

നായകനായി മാത്രമല്ല തിരക്കഥാകൃത്തായും ഡാൻസറായും കൊറിയോഗ്രഫറായും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന താരമാണ് നീരജ് മാധവ്. താരത്തെക്കുറിച്ച് വരുന്ന ഏറ്റവും പുതിയ വാർത്ത കേട്ടാലും മലയാളികൾ ഒന്നു ഞെട്ടും. അതെ നീരജ് ബോളിവുഡിലേയ്ക്ക് കടക്കുകയാണ്.

രാജ്–കൃഷ്ണ എന്ന ബോളിവുഡ് സംവിധായകർ ഒന്നിക്കുന്ന വെബ് ത്രില്ലറിൽ നീരജും ഒരു പ്രധാനവേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ട്. മനോജ് വാജ്പേയ്, തബു എന്നീ ബോളിവുഡ് പ്രതിഭകൾക്കൊപ്പമാകും നീരജിന്റെ ഹിന്ദിയിലെ അരങ്ങേറ്റം. 

സെയ്ഫ് അലി ഖാൻ നായകനായി എത്തിയ ഗോവ ഗോവ ഗോൺ സംവിധാനം ചെയ്തത് രാജും കൃഷ്ണയും ചേർന്നാണ്. ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങുന്ന വെബ് സീരിസ് ത്രില്ലർ സ്വഭാവത്തിലുള്ളതാണ്.

സെയ്ഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, മാധവൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ വെബ് സീരിസിൽ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരം കൂടിയാകും നീരജ്.

മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം ആണ് മലയാളത്തിലെ നീരജിന്റെ പുതിയ പ്രോജക്ട്.