Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതുപക്ഷ ചരിത്ര സിനിമ എന്റെ സ്വപ്നം: ആഷിക്ക് അബു

aashiq

കേരളത്തിലെ ഇടതു പക്ഷത്തെക്കുറിച്ചുള്ള ചരിത്ര സിനിമയാണ് തന്റെ സ്വപ്നചിത്രമെന്ന് സംവിധായകൻ ആഷിക്ക് അബു. പൂർണമായിട്ടുള്ള രൂപം മനസ്സിൽ ഇല്ലെങ്കിലും തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഇൗ ചിത്രമെന്നും മനോരമ ഒാൺലൈൻ ചാറ്റ് ഷോ ആയ ഐ മീ മൈസെൽഫിൽ ആഷിക്ക് പറയുന്നു.

Aashiq Abu about his Dream Film | Exclusive Interview | Manorama Online

ഒരുപാട് ഗവേഷണങ്ങൾ ചെയ്തെങ്കിൽ മാത്രമെ ഇൗ ചിത്രം പൂർത്തീകരിക്കാൻ സാധിക്കൂ. പറയുന്ന കാര്യങ്ങൾ സത്യസന്ധമായിരിക്കണം. അതിനു കൂടുതൽ സമയം വേണ്ടി വരും. ആഷിക്ക് പറഞ്ഞു. കൂടുതൽ വ്യക്തത വന്നിട്ടില്ലെങ്കിലും സമയമെടുത്ത് ഇൗ ചിത്രം പൂർത്തീകരിക്കാൻ സാധിക്കുമെന്നു തന്നെയാണ് വിശ്വാസം.

ദുൽ‌ഖർ സൽമാൻ നായകനാകുന്ന ചിത്രമാണ് ആഷിക്ക് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത്. റാണി പത്മിനി ആണ് അദ്ദേഹം അവസാനം ഒരുക്കിയ ചിത്രം. തീയറ്ററിൽ നിറഞ്ഞോടുന്ന മഹേഷിന്റെ പ്രതികാരത്തിന്റെ നിർമാതാവും ആഷിക്ക് തന്നെയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.