Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്ക് എന്ന മാർക്കറ്റിങ് ടൂൾ; അജു പറയുന്നു

aju-varghese

സിനിമയിൽ അഭിനയിക്കുമെന്ന് മാത്രമല്ല ആ ചിത്രത്തെ പരമാവധി ആളുകളിലേക്കെത്തിക്കാനും അജു വർഗീസ് എന്ന നടൻ ശ്രദ്ധിക്കാറുണ്ട്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ താനഭിനയിച്ചതും തനിക്കിഷ്ടപ്പെട്ടതുമായ ചിത്രങ്ങളെ അജു പ്രമോട്ട് ചെയ്യാറുമുണ്ട്. വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ തന്റെ ജോലി ഇപ്പോഴും എപ്പോഴും തുടരുന്നു.

‘എന്നെ സംബന്ധിച്ചടത്തോളം ഫെയ്സ്ബുക്ക് എനിക്കൊരു മാർക്കറ്റിങ് ടൂൾ ആണ്. അത് നന്നായി തന്നെ ഉപയോഗിക്കും. ഞാൻ അഭിനയിച്ചൊരു സിനിമയെ പിന്തുണച്ചതിനാണ് പ്രശ്നം. അതെന്റെ ജോലി ആണ്. അല്ലാതെ തമ്മിൽതല്ലാനും വഴക്കുണ്ടാക്കാനുമല്ല ഇതു ഉപയോഗിക്കേണ്ടത്. നമ്മുടെ ഇൻഡസ്ട്രി തന്നെ എടുത്തുനോക്കൂ. ഓരോദിവസം വലിയമാറ്റങ്ങളാണ് മലയാളസിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പണമിറക്കുന്ന സംരഭകർക്ക് വിശ്വാസമർപ്പിക്കാവുന്ന ഇടമായി മലയാളസിനിമ മാറിക്കഴിഞ്ഞു. അജു പറയുന്നു.

‘ഓണം റിലീസുകൾ തന്നെ എടുത്തുനോക്കൂ. ഒപ്പം, കൊച്ചൗവാ പൗലോ, മുത്തശ്ശി ഗഥ, ഊഴം , വെൽക്കം ടു സെൻട്രൽ ജയിൽ എന്നീ ഈ അഞ്ചു ചിത്രങ്ങളുടെയും നിർമാതാക്കൾ സുരക്ഷിരതാണ്. അവർ മുടക്കിയ പൈസ തിരിച്ചുകിട്ടുന്നുവെന്ന് മാത്രമല്ല ലാഭവും ഉണ്ടാകാറുണ്ട്. ഇതു നമുക്കെല്ലാം അഭിമാനിക്കാവുന്ന നേട്ടമാണ്.’

തുണിക്കച്ചവടം തുടങ്ങണോ അതോ മറ്റെന്തെങ്കിലും ബിസിനസ് തുടങ്ങണോ എന്നു ചോദിച്ചു വരുന്ന ഒരാളോട് ‘നിങ്ങൾ സിനിമയിൽ ഇൻവെസ്റ്റ് ചെയ്യൂ, എന്ന ഉപദേശമേ ഞാൻ നൽകൂ. അജു പറഞ്ഞു.

ജേക്കബിന്റെ സ്വർഗരാജ്യം നിർമിച്ച നോബിളിന്റെ കാര്യം തന്നെ എടുക്കാം. ബിസിനസ് രംഗത്ത് പ്രൊഫഷനലായി നീങ്ങുന്ന ഒരാൾ. ഇതുവരെ പരിചയമില്ലാത്ത മേഖലയായിരുന്നു സിനിമ. ഒരു വിശ്വാസത്തിന്റെ പുറത്ത് മാത്രമാണ് അദ്ദേഹം സിനിമ നിർമിച്ചത്. അത് വിജയമാകുകയും ചെയ്തു. അതുപോലെ കുഞ്ഞിരാമായണത്തിലൂടെ നിർമാണരംഗത്തെത്തിയ സുവിൻ, അദ്ദേഹം ഇപ്പോൾ അടുത്ത ചിത്രം നിർമിക്കുന്നു. കൂടാതെ ഉറ്റ ചങ്ങാതിയായ വിനീത് ശ്രീനിവാസനും പുതുമുഖങ്ങളെവച്ച് സിനിമാനിർമാണ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നു.

സിനിമ നന്നാവട്ടെ. പണം മുടക്കുന്നവർക്ക് അത് തിരികെ കിട്ടട്ടെ. പ്രേക്ഷകർക്ക് നല്ല സിനിമകൾ ലഭിക്കട്ടെ. അജുവിന് പറയാനുള്ളത് ഇതൊക്കെയാണ്.  

Your Rating: