Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിൽ രാധാകൃഷ്ണമേനോനും ഫഹദും വീണ്ടും

fahad-anil

നോർത്ത് 24 കാതം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനും വീണ്ടും ഒന്നിക്കുന്നു. പൂർണമായും ഫൺ എന്റർടെയ്നറായാരിക്കും ഈ ചിത്രമെന്ന് അനിൽ രാധാകൃഷ്ണ മേനോൻ മനോരമ ഓൺലൈനോട് പറഞ്ഞു.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് അനിൽ തന്നെയാണ്. ചിത്രത്തിന്റെ മറ്റുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അനിൽ രാധാകൃഷ്ണമേനോന്റെ ആദ്യ ചിത്രമായിരുന്നു നോർത്ത് 24 കാതം.

തിരിച്ചറിവുകളിലേക്കുള്ള യാത്രയുടെ വ്യത്യസ്തമായ അനുഭവം പ്രേക്ഷകരിലേക്ക് പകർന്നു നില്‍കിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണം സൃഷ്ടിച്ചു. അറുപത്തിയൊന്നാമത്‌ ദേശീയ അവാര്‍ഡില്‍ മികച്ച മലയാള ചിത്രമായി നോര്‍ത്ത്‌ 24 കാതം തെരഞ്ഞെടുത്തിരുന്നു.